മോദിയെ വിമർശിച്ചതിന് പത്രം കത്തിച്ചു: മണിപ്പൂരിൽ മുഖപ്രസംഗമില്ലാതെ പത്രങ്ങൾ
text_fieldsഇംഫാൽ: പ്രധാനമന്ത്രി മോദിയെ വിമർശിച്ചെന്ന് ആരോപിച്ച് പത്രം കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മുഖപ്രസംഗ കോളം ശൂന്യമായിട്ട് മണിപ്പൂരിൽ പത്രങ്ങൾ. ഇംഫാൽ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘പൊക്നാഫം’ എന്ന ഭാഷാപത്രത്തിെൻറ കോപ്പികളാണ് ശനിയാഴ്ച നിത്യപത് ചുതേകിലുള്ള ബി.ജെ.പി ഒാഫിസിന് മുന്നിൽ കത്തിച്ചത്.
യുവമോർച്ച പ്രവർത്തകരാണ് പത്രം കത്തിച്ചതിനു പിന്നിലെന്നാണ് റിപ്പോർട്ട്. പ്രശ്നം ഒത്തുതീർക്കാൻ സംഭവത്തിൽ ഉൾപ്പെട്ടവർ മുൻകൈയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഒാൾ മണിപ്പൂർ വർക്കിങ് ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് ഡബ്ലിയു. ശ്യാംജെയ് പറഞ്ഞു. പ്രതിഷേധമുണ്ടെങ്കിൽ പത്രം കത്തിക്കുകയല്ല, നിയമാനുസൃത നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് മണിപ്പൂർ എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡൻറ് എ. മൊബി പറഞ്ഞു. പൊതു പ്രതികരണങ്ങൾക്കായുള്ള കോളത്തിലെ ചില പരാമർശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇതിൽ പ്രവർത്തകർ രോഷാകുലരാണെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു. എന്നാൽ, പത്രം കത്തിച്ചതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.