മണിപ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്: 38 സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും
text_fieldsഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ നിയമസഭാതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ 38 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷാ നടപടികൾക്കിടയിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
ആദ്യഘട്ടത്തിൽ 15 വനിതകൾ ഉൾപ്പെടെ 173 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മണിപ്പൂർ മുഖ്യമന്ത്രിയും ഹീൻഗാങ്ങിലെ ബി.ജെ.പി സ്ഥാനാർഥിയുമായ എൻ.ബിരേൻ സിങ്ങുൾപ്പടെ നിരവധി പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. മണിപ്പൂരിലെ താഴ്‌വര ജില്ലകളായ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ എന്നിവിടങ്ങളിലെ 29 സീറ്റുകളിലേക്കും കാങ്‌പോക്‌പി, ചുരാചന്ദ്പുർ, ഫെർസാൾ എന്നീ മലയോര ജില്ലകളിലേക്കുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ഏറെ നിർണായകമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന പ്രചാരണങ്ങൾ നിലനിൽക്കുന്നുണ്ട്. ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സന്‍ങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂരിൽ 38 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.
മാർച്ച് അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.