മണിപ്പൂർ: സർക്കാർ നിരായുധീകരണം ഉറപ്പുവരുത്തണം -യെച്ചൂരി
text_fieldsഇംഫാൽ: മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ കുക്കി -മെയ്തേയി വിഭാഗങ്ങൾക്കിടയിൽ ചർച്ചകൾ ആരംഭിക്കാൻ സർക്കാർ നിരായുധീകരണം ഉറപ്പുവരുത്തണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മൂന്നു മാസത്തിലേറെയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവാദിത്തമുണ്ട്. മുമ്പ് രാജ്യത്ത് ചർച്ചകളിലൂടെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്.
നിരായുധീകരണമാണ് ചർച്ചയുടെ മുന്നുപാധി. വെടിനിർത്തലോടെ ചർച്ച ആരംഭിക്കണം. മണിപ്പൂരിലേക്ക് പാർലമെന്റ് പ്രതിനിധി സംഘത്തെ അയക്കണമെന്നും സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സംഘർഷബാധിതർ താമസിക്കുന്ന അഭയാർഥി ക്യാമ്പുകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്നും മണിപ്പൂർ സന്ദർശിച്ച യെച്ചൂരി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.