മൂന്ന് എം.എൽ.എമാർ കോൺഗ്രസിലേക്ക്; മണിപ്പൂരിൽ ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ
text_fieldsഇംഫാൽ: മണിപ്പൂരിൽ എൻ. ബിരേൻ സിങ്ങിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് അടിപതറുന്നു. മൂന്ന് ബി.ജെ.പി എം.എൽ.എമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ഇതു കൂടാതെ ആറ് എം.എൽ.എമാർ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിൻെറ നില പരുങ്ങലിലായത്.
നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നാല് എം.എൽ.എമാരും തൃണമൂൽ എം.എൽ.എയും സ്വതന്ത്ര എം.എൽ.എയുമാണ് പിന്തുണ പിൻവലിച്ചത്. ഇതോടെ എൻ.ഡി.എ സർക്കാറിനെ പിന്തുണക്കുന്ന എം.എൽ.എമാരുടെ എണ്ണം 30 ആയി ചുരുങ്ങി. ഉമുഖ്യമന്ത്രിയുൾപ്പടെയുള്ളവരാണ് രാജിവെച്ചത്.
60 അംഗ മണിപ്പൂർ നിയമസഭയിൽ 28 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. ബി.ജെ.പിക്ക് 21 സീറ്റാണ് ലഭിച്ചത്. എന്നാൽ എൻ.പി.പി, എൻ.പി.എഫ്, എൽ.ജി.പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.