Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ ഇൻറർനെറ്റ്...

മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി; ക​ലാ​പ​കാ​രി​ക​ൾ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
internet ban
cancel

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുകയാണ്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ഇതിനിടെ, മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ഇ​ൻ​റ​ർ​നെ​റ്റ് വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഹ​ര​ജി ​അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ഡ്വ. ശ​ദാ​ൻ ഫ​റാ​സ​ത്തി​നോ​ട് മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി​യി​ൽ സ​മാ​ന ഹ​ര​ജി​യു​ണ്ടെ​ന്നും അ​വ​ധി ക​ഴി​ഞ്ഞു​ള്ള സു​പ്രീം​കോ​ട​തി ബെ​ഞ്ചി​നു മു​ന്നി​​ൽ ആ​വ​ശ്യ​വു​മാ​യി വ​രാ​നും ജ​സ്റ്റി​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സെ, രാ​ജേ​ഷ് ബി​ന്ദാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​വ​ധി​ക്കാ​ല ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ചോ​ങ്താം വി​ക്ട​ർ സി​ങ്, വ്യ​വ​സാ​യി മേ​യെ​ങ്ബാം ജെ​യിം​സ് എ​ന്നി​വ​രാ​ണ് ഹ​ര​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

മ​ണി​പ്പൂ​രി​ൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ ക​ലാ​പ​കാ​രി​ക​ൾ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തിയിരിക്കയാണ്. ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ ഖോ​കെ​ൻ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ക്കി​ക​ൾ​ക്ക് സ്വാ​ധീ​ന​മു​ള്ള ഖാ​ൻ​പോ​പി ജി​ല്ല​യു​ടെ​യും മെ​യ്തേ​യി വി​ഭാ​ഗ​ത്തി​ന് സ്വാ​ധീ​ന​മു​ള്ള ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യു​ടെ​യും ഇ​ട​യി​ലാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ ഗ്രാ​മം. മെ​യ്തേ​യി വി​ഭാ​ഗ​മാ​ണ് അ​ക്ര​മ​ത്തി​നു​ പി​ന്നി​ലെ​ന്ന് കു​ക്കി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. വെ​ടി​യൊ​ച്ച കേ​ട്ട് ഗ്രാ​മ​ത്തി​ൽ പ​തി​വ് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷാ​സേ​ന എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു.

അ​സം റൈ​ഫി​ൾ​സാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പി​ന്നീ​ട് മ​ണി​പ്പൂ​ർ പൊ​ലീ​സി​ന്റെ​യും അ​സം റൈ​ഫി​ൾ​സി​ന്റെ​യും സൈ​ന്യ​ത്തി​ന്റെ​യും സം​യു​ക്ത സം​ഘം മേ​ഖ​ല​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി.

അതിനിടെ ബി.​ജെ.​പി വ​നി​ത എം.​എ​ല്‍.​എ​യു​ടെ വീ​ടി​നു​നേ​രെ ബോം​ബേറുണ്ടായി. സൊ​റാ​യി സാം ​കെ​ബി ദേ​വി എം.​എ​ല്‍.​എ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ച വം​ശീ​യ സം​ഘ​ട്ട​ന​ങ്ങ​ളി​ൽ 100ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു. സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ 10,000 സൈ​നി​ക​രെ​യും അ​ർ​ധ സൈ​നി​ക​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മെ​യ്തേ​യി സ​മു​ദാ​യം പ​ട്ടി​ക​വ​ർ​ഗ പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രെ മേ​യ് മൂ​ന്നി​ന് മ​ല​യോ​ര ജി​ല്ല​ക​ളി​ൽ ന​ട​ന്ന ആ​ദി​വാ​സി ഐ​ക്യ​ദാ​ർ​ഢ്യ മാ​ർ​ച്ചി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്ത് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. അ​തി​നി​ടെ മ​ണി​പ്പൂ​ർ ക​ലാ​പം അ​ന്വേ​ഷി​ക്കാ​ൻ സി.​ബി.​ഐ പ​ത്തം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ക​ലാ​പ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കും. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു കേ​സു​ക​ളും സി.​ബി.​ഐ ര​ജി​സ്റ്റ​ർ ചെ​യ്തു. ഡി.​ഐ.​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കും. ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internet banManipur issue
News Summary - Manipur Govt Extends Ban On Internet Till June 15
Next Story