കുക്കി സംഘടനക്കെതിരെ മണിപ്പൂർ ഭൂവിഭവ വകുപ്പിന്റെ കേസ്
text_fieldsഇംഫാൽ: സംസ്ഥാനത്ത് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് തീവ്രവാദ സംഘടനയായ കുക്കി നാഷനൽ ഫ്രണ്ടിനെതിരെ (മിലിറ്ററി കൗൺസിൽ) മണിപ്പൂർ ഭൂവിഭവ വകുപ്പ് നൽകിയ പരാതിയിൽ കേസെടുത്തു.
ഭൂവിഭവ വകുപ്പിലെ അണ്ടർ സെക്രട്ടറി മംഗോൾജാവോ കമേയി ആണ് പരാതി നൽകിയത്. താങ്ജിങ് എന്ന സ്ഥലനാമത്തിന് പകരം താന്റിങ് എന്ന നാമം ചേർത്ത് ‘കുക്കി നാഷനൽ ഫ്രണ്ട് മിലിറ്ററി കൗൺസിൽ’ എന്നെഴുതിയ ഗേറ്റ് സ്ഥാപിച്ചതിനാണ് കേസ്.
മണിപ്പൂർ സ്ഥലനാമ നിയമത്തിെന്റ ലംഘനമാണിതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ചരിത്രപ്രാധാന്യമുള്ള കുന്നായ താങ്ജിങ്ങിനെ സർക്കാർ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരിൽ കുക്കി-മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ശമനമില്ലാതെ തുടരുന്നതിനിടെയാണ് ഭൂവിഭവ വകുപ്പിെന്റ നടപടി. 220ലേറെ പേരാണ് സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. 60,000ഓളം പേർ ഭവനരഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.