മണിപ്പൂരിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു
text_fieldsഇംഫാൽ: കനത്തമഴയെ തുടർന്ന് മണിപ്പൂരിലെ നോണി ജില്ലയിൽ റെയിൽവെ നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 14 ആയി. 60 ഓളം ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ. റെയിൽവെയുടെ ടുപുൾ യാർഡ് റെയിൽവെ നിർമാണ ക്യാമ്പിൽ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പ്രദേശവാസികളും സൈനികരും റെയിൽവെ ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ട 14 പേർ മരിച്ചതായും 23 പേരെ രക്ഷപ്പെടുത്തിയതായും ഡി.ജി.പി പി. ഡോങ്ൽ പറഞ്ഞു. കൂടാതെ 60 ലധികം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാനസർക്കാർ സഹായധനം വാഗ്ധാനം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരെൻ സിങുമായി സംസാരിക്കുകയും നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരന്‍റെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഇന്ത്യൻ റെയിൽവെ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.