കോവിഡ് കേസുകൾ കൂടി: മണിപ്പൂരിൽ സ്കൂളുകൾ അടച്ചു
text_fieldsഇംഫാൽ: കൊറോണ കേസുകളിൽ വർധനവുണ്ടായതിനെ തുടർന്ന് സ്കൂളുകൾ അടച്ചിടാൻ ഉത്തരവിട്ട് മണിപ്പൂർ സർക്കാർ. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ കമ്മീഷണർ എച്ച്. ഗ്യാൻ പ്രകാശ് സ്കൂളുകൾ അടക്കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് 15ശതമാനത്തിന് മുകളിലാണെന്ന് ഉത്തരവിൽ പറയുന്നു. ജൂലൈ 24 വരെയാണ് സ്കൂളുകൾ അടച്ചിടുക.
എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളും മറ്റ് ബോർഡുകളുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്വകാര്യ സ്‌കൂളും പൊതുതാല്പര്യാർഥം ജൂലൈ 24 വരെ അടിയന്തരമായി അടച്ചിടുന്നുവെന്ന് വിദ്യാഭ്യാസ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.
വേനലവധിക്കുശേഷം പല സ്കൂളുകളും ജൂലൈ16ന് ശേഷം തുറക്കാനിരിക്കെയാണ് നടപടി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫലപ്രദമായ കോവിഡ് വാക്സിൻ ലഭ്യമല്ലാത്തതിനാൽ മണിപ്പൂരിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് കുട്ടികളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.