യു.പിയിലും മണിപ്പൂരിലും ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകും
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ അടക്കം യു.പിയിലെ 40 മണ്ഡലങ്ങളില്‍ ബുധനാഴ്ച വോട്ടെടുപ്പ്. മണിപ്പൂരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയും മുഖ്യമന്ത്രി ഇബോബി സിങ്ങും ഏറ്റുമുട്ടുന്നതടക്കം, 28 മണ്ഡലങ്ങളിലും അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്.
162 മണ്ഡലങ്ങളിലെ വോട്ടെടുപ്പും യു.പിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വാരാണസി ജില്ലയിലെ എട്ടില്‍ മൂന്നു സീറ്റ് 2012ല്‍ നേടിയ ബി.ജെ.പി തിരിച്ചടി മണക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതൃനിര അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. യു.പി ഫലത്തെക്കുറിച്ച് ബി.ജെ.പി നേതൃത്വത്തിനുള്ള പിരിമുറുക്കത്തിന്‍െറ കൂടി തെളിവായി അത്. ബുധനാഴ്ച വോട്ടെടുപ്പു നടക്കുന്ന കിഴക്കന്‍ യു.പിയില്‍ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യ നേതാക്കളും ബി.എസ്.പി നേതാവ് മായാവതിയും വലിയ പ്രതീക്ഷയിലാണ്. യു.പിയിലും ഉത്തരാഖണ്ഡിലുമായി സ്ഥാനാര്‍ഥികള്‍ മരിച്ചതിനാല്‍ തെരഞ്ഞെടുപ്പു മാറ്റിവെക്കേണ്ടി വന്ന രണ്ടു മണ്ഡലങ്ങളില്‍ വ്യാഴാഴ്ച വോട്ടെടുപ്പു നടക്കും.
യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്. രാജ്യത്തിന്‍െറ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമായ വിധിയെഴുത്ത് എന്ന നിലയിലാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.