Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2020 5:46 AM GMT Updated On
date_range 24 March 2020 5:46 AM GMTവടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യ കോവിഡ് ബാധ മണിപ്പൂരിൽ
text_fieldsbookmark_border
ഇംഫാൽ: വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യ കോവിഡ് ബാധ മണിപ്പൂരിൽ സ്ഥിരീകരിച്ചു. യു.കെയിൽനിന്നും മടങ്ങി എത്തിയ 23 ക ാരിയായ വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
വിദ്യാർഥി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും വീട്ടുനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റു പ്രദേശങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂർണമായി ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 500കടന്നു. ഇതുവരെ 10 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story