മുഖ്യമന്ത്രിയെ മാറ്റണമെന്നും പ്രാദേശിക പാർട്ടി രൂപീകരിക്കണമെന്നും മണിപ്പൂരിലെ യുവാക്കൾ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രിയെ മാറ്റണമെന്നും പ്രാദേശിക പാർട്ടി രൂപീകരിക്കണമെന്നും മണിപ്പൂരിലെ യുവാക്കൾ. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ശനിയാഴ്ച ഡൽഹിയിൽ എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇംഫാൽ താഴ്‌വരയിലെ യുവാക്കളുടെ കൂട്ടായ്മയാണ് ആവശ്യങ്ങൾ മുന്നോട്ട് വെച്ചത്.
എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് മണിപ്പൂർ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. മന്ത്രിമാരടക്കമുള്ള 23 എം.എൽ.എമാർ യുവാക്കളുടെ ആവശ്യം നിഷേധിച്ചിരുന്നു. 2017 മുതൽ ബി.ജെ.പി സഖ്യമാണ് മണിപ്പൂർ ഭരിക്കുന്നത്.
പ്രത്യേക ഭരണം, വെടിവെപ്പ് തടയുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രിയെ കാണുക എന്നിങ്ങനെ പല ആവശ്യങ്ങളും അവർ ഉന്നയിച്ചതായി പ്രസ്താവനയിൽ പറയുന്നു. മണിപ്പൂരിലെ യുവാക്കൾ അധികമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതായും അവ കാതലായ പ്രശ്നങ്ങളുമായി ബന്ധമില്ലാത്തതും ഖേദകരവുമാണെന്നും പലതും അംഗീകരിക്കാൻ കഴിയാത്തവയാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ മാറ്റണമെന്നും പ്രാദേശിക പാർട്ടി രൂപീകരിക്കണമെന്നും പറയുന്നത് രാഷ്ട്രപതി ഭരണത്തെ ക്ഷണിക്കുന്നതിന് തുല്യമാണെന്ന് മണിപ്പൂരിലെ മന്ത്രി എൽ. സുസിദ്രോ മെയ്തേയ് പറഞ്ഞു. പ്രത്യേകഭരണം എന്നതിനോടും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.