കലാപത്തിൽ നിശ്ശബ്ദത തുടരുന്ന മോദിയോട് പ്രതിഷേധം: അന്താരാഷ്ട്ര യോഗ ദിനം ബഹിഷ്‍കരിച്ച് മണിപ്പൂരി സംഘടന
text_fieldsഇംഫാൽ: മണിപ്പൂർ ആസ്ഥാനമായുള്ള സാമൂഹിക സംഘടന ബുധനാഴ്ചത്തെ അന്താരാഷ്ട്ര യോഗാ ദിനം ബഹിഷ്‌കരിച്ചു. മണിപ്പൂർ ജനത ദുരിതമനുഭവിക്കുമ്പോൾ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് പ്രത്യേക യോഗ പരിപാടി നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു.
''യോഗയ്‌ക്കോ അന്താരാഷ്ട്ര യോഗാ ദിനത്തിനോ ഞങ്ങൾ എതിരല്ല. എന്നാൽ മെയ് മൂന്നു മുതൽ മണിപ്പൂരിലെ ജനങ്ങളുടെ ദുരിതം കണക്കിലെടുക്കാതെ യു.എന്നിൽ നടക്കുന്ന പ്രത്യേക യോഗ സെഷനിൽ പങ്കെടുത്ത നടപടിയെയും പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശനത്തെയും ഞങ്ങൾ എതിർക്കുന്നു.യോഗ ചെയ്യണമെങ്കിൽ സമാധാനം ആവശ്യമാണ്. മണിപ്പൂരിൽ ഞങ്ങൾക്കിപ്പോൾ യോഗയുടെ ആവശ്യമില്ല. വലിയ കഷ്ടപ്പാടിലാണ് ജനങ്ങൾ. ''-പ്രതിഷേധ സംഘാടകയായ തൗബൽ അപുൻബയുടെ നേതാവ് റൊമേശ്വർ വൈഖ്‍വ പറഞ്ഞു.
36 സിവിൽ സൊസൈറ്റി സംഘടനകളടങ്ങിയ തൗബൽ അപുൻബ ലുപ് ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള തൗബൽ മെലാഗ്രൗണ്ടിൽ രാവിലെ എട്ടു മുതൽ ഒരു മണിക്കൂർ നീണ്ട പ്രതിഷേധം നടത്തി. പ്രതിഷേധ പരിപാടിയിൽ 300ലേറെ ക്ലബുകളും വനിത സംഘടനകളും പങ്കെടുത്തു. സ്‍ത്രീകളും കുട്ടികളുമടക്കം മോദിക്കെതിരായ പ്ലക്കാർഡുകൾ ഉയർത്തി. ചിലർ
പ്രതിഷേധത്തിനൊടുവിൽ, മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെയും കോലം കത്തിച്ചു.
ഞായറാഴ്ച, ഇംഫാൽ വെസ്റ്റ്, കാച്ചിംഗ് മാർക്കറ്റ് ഏരിയകളിലെ ചില നിവാസികൾ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ബഹിഷ്‌കരിക്കുകയും മണിപ്പൂരിൽ തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് ട്രാൻസിസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. മേയ് മൂന്നുമുതൽ മണിപ്പൂരിൽ തുടരുന്ന വംശീയ കലാപത്തിൽ 100ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.