Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2023 2:31 PM IST Updated On
date_range 28 Feb 2023 2:31 PM ISTസി.ബി.ഐ അറസ്റ്റിനെതിരായ സിസോദിയയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റ് ചെയ്ത സി.ബി.ഐയുടെ നടപടിക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് മനീഷ് സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകീട്ട് 3.50ന് ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് മദ്യനയ കേസിൽ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. പിന്നാലെ ഡൽഹി റോസ് അവന്യൂ കോടതി സിസോദിയയെ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story