Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2023 2:27 PM IST Updated On
date_range 6 March 2023 3:55 PM ISTമനീഷ് സിസോദിയ തിഹാർ ജയിലിലേക്ക്; മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: മദ്യ നയ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയയെ തിഹാർ ജയിലിലേക്ക് അയക്കാൻ ഉത്തരവ്. മാർച്ച് 20 വരെ സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് ഡൽഹി പ്രത്യേക കോടതിയുടെ വിധി. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെ സിസോദിയയെ ഇന്ന് ഉച്ചക്കു ശേഷം കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് ഇദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം ഇദ്ദേഹത്തെ അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി. അത് അവസാനിച്ചിരിക്കെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story