സിസോദിയയെ സൂപ്പർ ഹീറോ ആക്കി ചിത്രീകരിച്ച് ആപ്; മറുപടിയുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനിടയിൽ ട്വിറ്ററിൽ ബി.ജെ.പി -എ.എ.പി പോര്. മനീഷ് സിസോദിയയെ സൂപ്പർ ഹീറോ ആക്കിയുള്ള ചിത്രീകരണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ പങ്കുവെച്ചതിനു പിന്നാലെ ഇരുവരെയും പരിഹസിക്കുന്ന മറ്റൊരു ചിത്രം ഡൽഹി ബി.ജെ.പി ഉപാധ്യക്ഷൻ സുനിൽ യാദവ് ട്വീറ്റ് ചെയ്യുകയായിരുന്നു.
അരവിന്ദ് കെജ്രിവാൾ പോസ്റ്റ് ചെയ്ത ചിത്രത്തിൽ മനീഷ് സിസോദിയ ഡൽഹി വിദ്യാഭ്യാസ മോഡൽ എന്ന പരിച പിടിച്ചകൊണ്ട് തനിക്ക് നേരെ വരുന്ന അമ്പുകളെ തടയുകയും പെൺകുട്ടിയെ പഠിക്കാൻ സഹായിക്കുന്നതുമാണ് ചിത്രത്തിൽ. അമ്പുകളിൽ ഇ.ഡി, സി.ബി.ഐ എന്ന് എഴുതിയിട്ടുമുണ്ട്.
എന്നാൽ മദ്യക്കുപ്പികൾക്കും പണത്തിനുമടുത്ത് ചൂലുമായി നിൽക്കുന്ന അരവിന്ദ് കെജ്രിവാളിനെ തുറന്ന് വെച്ച പുസ്തകം ആവരണമായി പിടിച്ച് അമ്പുകളിൽ നിന്നും സിസോദിയ രക്ഷിക്കുന്നതാണ് ബി.ജെ.പി അധ്യഷൻ പങ്കുവെച്ച ചിത്രത്തിലുള്ളത്. എക്സൈസ് മന്ത്രി വിദ്യാഭ്യാസമന്ത്രിയുടെ വേഷത്തിൽ എന്ന അടിക്കുറിപ്പോടെയാണ് സുനിൽ യാദവ് ചിത്രം ട്വീറ്റ് ചെയ്തത്.
ഇതാദ്യമായാണ് മദ്യനയ അഴിമതികേസിൽ സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിൽ നിന്നും തന്നെ മാറ്റിനിർത്താനുള്ള ബി.ജെ.പിയുടെ തന്ത്രമാണിതെന്ന് സി.ബി.ഐ ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 25 കേന്ദ്രങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം സിസോദിയ ആധുനിക ഭഗത് സിങ് ആണെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.