Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കിങ്​ പ്രതിസന്ധി:...

ബാങ്കിങ്​ പ്രതിസന്ധി: ധനമന്ത്രിക്ക്​​ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ തിടുക്കം -മൻമോഹൻ

text_fields
bookmark_border
ബാങ്കിങ്​ പ്രതിസന്ധി: ധനമന്ത്രിക്ക്​​ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ തിടുക്കം -മൻമോഹൻ
cancel

ന്യൂഡൽഹി: രാജ്യത്ത്​ നില നിൽക്കുന്ന ബാങ്കിങ്​ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ധനമന്ത്രി നിർമലാ സീതാരാമ​​െൻറ ആ രോപണങ്ങൾക്ക്​ മറുപടിയുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. പ്രതിസന്ധിക്ക്​ പരിഹാരം കാണാതെ അതി​​െൻറ ഉത്തരവ ാദിത്തം എതിരാളികളുടെ തലയിൽ കെട്ടിവെക്കാനാണ്​ നിർമല ശ്രമിക്കുന്നതെന്ന്​ മൻമോഹൻ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ ഇനിയും സർക്കാറിന്​ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക്​ ഗുണകരമാവുന്ന നയങ്ങൾ രൂപീകരിക്കാൻ ബി.ജെ.പി സർക്കാറിന്​ മടിയുണ്ട്​. തൊഴിലില്ലായ്​മക്ക്​ ഒരു പരിഹാരവും കാണാൻ സർക്കാറിന്​ സാധിച്ചിട്ടില്ല. വ്യവസായങ്ങൾ വളരാൻ അവസരം നൽകുകയാണ്​ തൊഴിലില്ലായ്​മ പരിഹരിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്​തമാക്കി.

പി.എം.സി ബാങ്കിലെ നിക്ഷേപകർക്ക്​ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്​ നഷ്​ടപരിഹാരം നൽകണമെന്ന്​ മൻമോഹൻ കൂട്ടിച്ചേർത്തു. രാജ്യത്ത്​ ഇന്ന്​ നില നിൽക്കുന്ന ബാങ്കിങ്​ പ്രതിസന്ധിക്ക്​ കാരണം മൻമോഹനും രഘുറാം രാജനുമാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singmalayalam newsindia newsPMC Bank
News Summary - Manmohan sing on nirmala statement-India news
Next Story