ഗുജറാത്ത് മോഡൽ ഉപകാരപ്പെട്ടത് ഒരു ശതമാനത്തിന് മാത്രം - മൻമോഹൻ
text_fieldsരാജ്കോട്ട്: ഗുജറാത്ത് മോഡൽ വികസനം സമൂഹത്തിലെ ഒരു ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഉപകാരപ്പെട്ടതെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്. 22 വർഷത്തെ ഭരണത്തിലൂടെ ബി.ജെ.പി പ്രചരിപ്പിച്ച നുണകൾ ഗുജറാത്തിലെ ജനങ്ങൾ കണ്ടതാണെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി.
അച്ഛാ ദിൻ വാഗ്ദാനങ്ങൾ വെറും പാഴ്വാക്കുകൾ ആയിരുന്നു. ബി.ജെ.പിയുടെ നീണ്ട 22 വർഷത്തെ ഭരണത്തിെൻറ ഫലങ്ങളാണ് നാമിപ്പോൾ കാണുന്നത്. മാനവ വികസനത്തിെൻറ പല മേഖലകളിലും ഗുജറാത്ത് പിന്നാക്കം പോയി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും സംസ്ഥാനം കേരളം, തമിഴ്നാട്, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പിറകിലുമായി.
കോൺഗ്രസ് ഭരണത്തിലൂടെയല്ലാതെ ഗുജറാത്തിെന തിരിച്ച് കൊണ്ട് വരാൻ സാധ്യമല്ല. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയിലൂടെ ഗുജറാത്തിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് നരേന്ദ്ര മോദി തകർത്തത്. ഇത് രാജ്യത്തിെൻറ ജി.ഡി.പിയെ ബാധിച്ചെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനം േപാലുള്ള മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കാൻ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജനങ്ങൾക്ക് മുമ്പിൽ പ്രസിദ്ധീകരിക്കണെമന്ന് ആവശ്യപ്പെട്ട മുൻ ആർ.ബി.ഐ ഗവർണർ കൂടിയായ മൻമോഹൻ സിങ്, അഴിമതി നിവാരണത്തിന് വേണ്ടി മോദി സർക്കാർ ഒന്നു ചെയ്യുന്നില്ലെന്ന് ആരോപിച്ചു.
അതേസമയം, അയോധ്യ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ വിസമ്മതിച്ച മൻമോഹൻ സിങ് സുപ്രീംകോടതിയുടെ കീഴിലുള്ള വിഷയത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും വിധി എന്താണെങ്കിലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്കുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമനിർദേശത്തെ സ്വാഗതം ചെയ്ത സിങ്, രാഹുൽ കോൺഗ്രസിനെ കൂടുതൽ ഉന്നതിയിലേക്കെത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.