ക്യാപ്റ്റൻ വിളിച്ചു; പഞ്ചാബിനായി മൻമോഹൻ സിങ് എത്തും
text_fieldsചണ്ഡീഗഢ്: കോവിഡാനന്തര കാലത്തെ പഞ്ചാബിെൻറ പുനർനിർമാണ പദ്ധതികൾക്ക് ഉപദേശകനായി മുൻ പ്രധാനമന്ത്രി മൻമോഹ ൻ സിങും. വിദഗ്ധസംഘത്തിന് നിർദേശം നൽകാനായുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ ക്ഷണം മൻമോഹൻ സിങ് സ്വീകരിച്ചു. വിവരം പഞ്ചാബ് മുഖ്യമന്ത്രി തന്നെയാണ് പുറത്തുവിട്ടത്.
മൊണ്ടേഗ് സിങ് അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന് ഉപദേശം നൽകാനായി ഡോ. മൻമോഹൻ സിങ്ങിന് ഞാൻ കത്തെഴുതിയിരുന്നു. അദ്ദേഹം ആവശ്യം സ്വീകരിച്ചതിൽ സന്തോഷവാനാണ്. കോവിഡാനന്തര ഉന്മൂലനത്തിന് ശേഷമുള്ള പഞ്ചാബിെൻറ സാമ്പത്തിക വളർച്ചക്ക് ഞങ്ങൾ ഒരുമിച്ച് കൈകോർക്കുമെന്നും അമരീന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു.
ഏപ്രിൽ 25നാണ് പ്ലാനിങ് കമീഷൻ മുൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ്ലുവാലിയയുടെ നേതൃത്വത്തിൽ സാമ്പത്തിക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പഞ്ചാബ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.