അന്ന് മൻമോഹൻ സിങ്ങിന്റെ ബോഡിഗാർഡ്; ഇന്ന് യു.പി എം.എൽഎ, മുൻ പ്രധാനമന്ത്രിയുടെ ലാളിത്യം വിവരിച്ച് അസിം അരുൺ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ലാളിത്യം വിവരിച്ച് അദ്ദേഹത്തിന്റെ എസ്.പി.ജി ഗ്രൂപ്പിന്റെ തലവൻ അസിം അരുൺ. വില കൂടിയ കാറുകളോട് മൻമോഹൻ സിങ്ങിന് ഇഷ്ടമുണ്ടായിരുന്നില്ലെന്ന് മാരുതി 800നോടാണ് മുൻ പ്രധാനമന്ത്രിക്ക് പ്രിയമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഉത്തർപ്രദേശിലെ കനൗജ് സർദാറിൽ നിന്നുള്ള എം.എൽ.എയാണ് അസിം അരുൺ. 2004 മുതൽ മൂന്ന് വർഷക്കാലത്തേക്കാണ് താൻ മൻമോഹൻ സിങ്ങിന്റെ എസ്.പി.ജി സംഘത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മൻമോഹൻ സിങ്ങിന്റെ പ്രൊട്ടക്ഷൻ ഫോഴ്സിനെ നയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. മൻമോഹൻ സിങ്ങിന്റെ സമീപം താൻ എപ്പോഴും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.മൻമോഹൻ സിങ്ങിന് ഒരു കാർ മാത്രമാണ് ഉണ്ടായിരുന്നത്. അത് അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെ അടയാളമായിരുന്നു. ഒരു മാരുതി 800 വാഹനമാണ് മുൻ പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിലെ ബി.എം.ഡബ്യുവിന് പിന്നിലായിട്ടായിരുന്നു മാരുതി 800 പാർക്ക് ചെയ്തിരുന്നത്. ബി.എം.ഡബ്യുവിൽ യാത്ര ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് മൻമോഹൻ ഇടക്കിടെ പറയുമായിരുന്നു. എസ്.പി.ജിയുടെ സുരക്ഷാമാനദണ്ഡങ്ങളുടെ പേരിലാണ് ബി.എം.ഡബ്യു കാർ മൻമോഹൻ സിങ് കൊണ്ടു നടന്നിരുന്നത്. എന്നാൽ, മിഡിൽ ക്ലാസിന്റെ പര്യായമായ മാരുതി 800 തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രിയവാഹനം.
മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1991 മുതല്‍ 1996 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍നിന്ന് വഴിമാറ്റിയത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിപദം വഹിച്ച മന്‍മോഹന്‍ സിങ്, സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.