അമൃത്സറിൽ നിന്ന് മത്സരിക്കാനില്ലെന്ന് മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ നിന്ന് ലോക്സഭയിേലക്ക് മത്സരിക്കണമെന്ന അണികളുടെ ആവശ്യം മുൻ പ്രധാനമന്ത ്രി മൻമോഹൻ സിങ് നിരസിച്ചതായി സൂചന. മൻമോഹൻ സിങ്ങിനെ അമൃത്സറിൽ നിന്ന് മത്സരിപ്പിക്കണമെന്നും അത് പഞ്ചാബി കളെ സന്തോഷിപ്പിക്കുമെന്നും കോൺഗ്രസിെൻറ പഞ്ചാബ് യൂണിറ്റ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മൻ മോഹൻ അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് വിവരം.
മൻമോഹൻ സിങ് 1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ജൂൺ 14ന് അദ്ദേഹത്തിെൻറ കാലാവധി അവസാനിക്കും. അസമിൽ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങ്ങിനെ വിജയിപ്പിക്കാൻ വേണ്ടത്ര അംഗബലം കോൺഗ്രസിനില്ല.
ആദ്യമായല്ല മൻമാഹൻ സിങ്ങിന് അമൃത്സർ മണ്ഡലം വാഗ്ദാനം ചെയ്യുന്നത്. 2009ൽ അനാരോഗ്യം മൂലം അദ്ദേഹം വാഗ്ദാനം വേണ്ടെന്ന് വെക്കുകയായിരുന്നു. 2014 തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങായിരുന്നു അമൃത്സറിൽ നിന്ന് മത്സരിച്ചിരുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങ് ഇതുവരെ വിജയിച്ചിട്ടില്ല. 1999ൽ സൗത് ഡൽഹിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ വി.കെ മൽഹോത്രയോട് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.