മുംബൈ ആക്രമണത്തിന് പകരം ചോദിക്കാനുള്ള ധൈര്യം മൻമോഹൻ സിങ് കാണിച്ചില്ല- മോദി
text_fieldsവഡോദര: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് 26/11 മുംബൈ ആക്രമണത്തിന് തിരിച്ചടിയായി മിന്നലാക്രണം നടത്താനുള്ള ധൈര്യമില്ലായിരുന്നുവെന്ന് നരേന്ദ്ര മോദി. മുംൈബ ആക്രമണത്തിനുശേഷം വ്യോമസേന മേധാവി മിന്നലാക്രമണം നടത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചെങ്കിലും ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുള്ള ധൈര്യം മൻമോഹൻ സിങ് പ്രകടിപ്പിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. ഗുജറാത്തിലെ നവ ലാഖിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ആരുടെ ഉപദേശത്തിന് വശംവദനായാണ് അദ്ദേഹം ഇങ്ങനെ പ്രവർത്തിച്ചത് എന്നറിയില്ല. പാകിസ്താൻ ഉറിയിൽ ആക്രമണം നടത്തിയപ്പോൾ എന്‍റെ സർക്കാർ തിരിച്ച് മിന്നലാക്രമണം നടത്തി. നിരവധി ഭീകരാക്രമണ ക്യാമ്പുകളാണ് ഇതിലൂടെ നശിപ്പിക്കാനായത്. പാകിസ്താൻ പ്രതീക്ഷിക്കാത്ത സമയത്താണ് നാം ആക്രമണം അഴിച്ചുവിട്ടത്. അതിനാൽ ശത്രുപക്ഷത്ത് കുറേ നാശനഷ്ടങ്ങളുണ്ടാക്കാൻ സാധിച്ചു, എന്നാൽ നമ്മുടെ സൈന്യത്തിന് ആപത്തതൊന്നും ഉണ്ടായതുമില്ല- മോദി പറഞ്ഞു.
മിന്നലാക്രമണത്തെക്കുറിച്ച് സംശയം ഉയർത്തിയ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെയും അദ്ദേഹം വിമർശിച്ചു. ഇത്തരം കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.