മോദി സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് മൻമോഹൻ സിങ്
text_fieldsന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ട് നിരോധനം, തൊഴിൽ എന്നീ വിഷയങ്ങളിലാണ് മൻമോഹൻ സിങ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന സാഹചര്യം ബി.ജെ.പി സർക്കാരിെൻറ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബലിെൻറ ‘ഷെയ്ഡ്സ് ഓഫ് ട്രൂത്ത്’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് മൻമോഹൻ മോദിക്കെതിരെ ആഞ്ഞടിച്ചത്.
യുവജനങ്ങള്‍ക്കായി രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നാല് വര്‍ഷമായിട്ടും ഇത് പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്ന് മൻമോഹൻ സിങ് പറഞ്ഞു. രാജ്യത്തെ യുവാക്കൾ മോദി വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ക്കായി നിരാശരായി കാത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മോദി സർക്കാർ നൽകുന്ന കണക്കുകളിൽ ജനങ്ങൾക്ക് താൽപര്യം കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും പരാജയമായിരുന്നു. കാര്യമായ ആലോചനയില്ലാതെയാണ് ഇവ നടപ്പാക്കിയത്. സംരംഭക മേഖലക്ക് ഇത് കാര്യമായ തകർച്ചയുണ്ടാക്കി. മേക്ക് ഇൻ ഇന്ത്യ, സ്റ്റാൻഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികൾക്ക് ഇന്ത്യയുടെ വ്യാവസായിക മേഖലക്ക് കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചിട്ടില്ല. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിനു ഡോളറിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ മോദിസർക്കാർ പ്രത്യക്ഷമായി ഒന്നും ചെയ്തിട്ടില്ലെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.
രാജ്യത്ത് സ്ത്രീകളും, ദളിതരും, ന്യൂനപക്ഷങ്ങളും അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യമൂല്യങ്ങളെ ക്ഷയിപ്പിക്കുന്ന നിലപാടുകളാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഒരു ബദൽ ഉയർത്താൻ പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രസാങ്കേതിക രംഗത്തെ ശരിയായി അഭിസംബോധന ചെയ്യാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയും ചടങ്ങിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.