പുതിയ ഇന്ത്യ, അംബേദ്കറുടെ ഇന്ത്യ –മോദി
text_fieldsന്യൂഡൽഹി: പുതിയ ഇന്ത്യ ദരിദ്രരുടെയും പിന്നാക്കക്കാരുെടയും ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കർ സ്വപ്നംകണ്ട ഇന്ത്യയാണിത്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച അംബേദ്കറെ ഇകഴ്ത്താനും അദ്ദേഹത്തിെൻറ ദർശനങ്ങളെ പിന്നാക്കംവലിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ, അവർ പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ ഇന്ത്യ ദരിദ്രരുെടയും പിന്നാക്കകാരുടേതുമാണ് -പ്രതിമാസ ‘മൻ കി ബാത്’ റേഡിയോ പ്രസംഗത്തിൽ മോദി പറഞ്ഞു. പുതിയ ഇന്ത്യയുടെ ചിത്രം തികച്ചും ഭിന്നമാണ്.
കൃഷിയും കർഷകരുമാണ് ദേശീയ സമ്പദ്വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ മഹാത്മാഗാന്ധി, ലാൽബഹദൂർ ശാസ്ത്രി, റാം മനോഹർ ലോഹ്യ, ചരൺ സിങ്, ദേവിലാൽ തുടങ്ങിയ നേതാക്കളെ പ്രധാനമന്ത്രി പ്രശംസിച്ചു. അംബേദ്കർ ദർശനത്തിെൻറ ഉത്തേമാദാഹരണം താൻ തന്നെയാണെന്ന് മോദി പറഞ്ഞു. അംബേദ്കർ ജന്മവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 14 മുതൽ മേയ് അഞ്ചുവെര ‘ഗ്രാം-സ്വരാജ് അഭിയാൻ’ സംഘടിപ്പിക്കും. ഇതിെൻറ ഭാഗമായി ഗ്രാമവികസനം, ദാരിദ്ര്യനിർമാർജനം, സാമൂഹികനീതി കാമ്പയിൻ രാജ്യവ്യാപകമായി നടത്തും. എല്ലാ ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വർഷങ്ങൾക്കുമുമ്പ് ഇന്ത്യയുടെ വ്യവസായവത്കരണെത്തക്കുറിച്ച് അംബേദ്കർ ഉൗന്നിപ്പറഞ്ഞു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വികസനത്തിനും അതാണ് വഴിയെന്ന് അദ്ദേഹം മനസ്സിലാക്കി. വ്യവസായരംഗത്ത് ഇന്ത്യ സൂപ്പർ ശക്തിയായി മാറുേമ്പാൾ അംബേദ്കറുടെ സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കപ്പെടുന്നത് -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.