Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻ കി ബാത്ത്​:...

മൻ കി ബാത്ത്​: നേതാജിയെ സ്​മരിച്ച്​ പ്രധാനമന്ത്രി

text_fields
bookmark_border
മൻ കി ബാത്ത്​: നേതാജിയെ സ്​മരിച്ച്​ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റേഡിയോ അഭി​സംബോധന പരിപാടിയായ മൻ കി ബാത്തിൽ സ്വാതന്ത്ര്യ സമര പോരാളി നേതാജി സു ഭാഷ്​ ചന്ദ്ര ബോസിന്​ സ്​മരണാഞ്​ജലിയർപ്പിച്ച്​ നരേന്ദ്ര മോദി. വീരനായ യോദ്ധാവെന്ന നിലയിൽ നേതാജി എന്നും സ്​മ രിക്കപ്പെടുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം സുപ്രധാനമായ പങ്കാണ്​ വഹിച്ചത്​. ‘നിങ്ങൾ എനിക്ക്​ രക്തം തരൂ, ഞാൻ നിങ്ങൾക്ക്​ സ്വാതന്ത്ര്യം തരാം’ എന്ന മുദ്രാവാക്യത്തിലൂടെ ഒാരോ ഇന്ത്യക്കാരനേയും സുഭാഷ്​ ചന്ദ്ര ബോസ്​ ഉണർത്തിയെന്നും മോദി അഭിപ്രായപ്പെട്ടു. സുഭാഷ്​ ച​ന്ദ്ര ബോസുമായി ബന്ധപ്പെട്ട ഫയലുകൾ രഹസ്യ സ്വഭാവമുള്ള ഫയലുകളുടെ പട്ടികയിൽ നിന്ന്​ നീക്കിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

‘‘നേതാജിയുമായി ബന്ധപ്പെട്ട ഫയലുകൾ രഹസ്യ പട്ടികയിൽ നിന്ന്​ നീക്കണമെന്നത്​ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അത്​ പൂർത്തീകരിക്കാനായതിൽ സന്തോഷമുണ്ട്’’ -മോദി പറഞ്ഞു.​

നേതാജി രാജ്യത്തെ ജനങ്ങളുമായി ബന്ധപ്പെട്ടിരുന്നത്​ റേഡിയോയിലൂടെയാണ്​. നേതാജിയെ പോലെ താനും റേഡിയോയെ ജനങ്ങളുമായി ബന്ധപ്പെടാനുള്ള സുപ്രധാനമായ മാധ്യമമായി കാണുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനു​വരി 23ന്​ നേതാജിയുടെ ജന്മവാർഷികമായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mann ki baatprime ministermalayalam newsNetaji subhash chandra bose
News Summary - mann ki baat; PM Pays tribute to Netaji subhash chandra bose -india news
Next Story