ഖദർ വിൽപന വർധിച്ചതായി പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഖാദി, കൈത്തറി ഉൽപന്നങ്ങളുടെ വ്യാപാരം ഒന്നര ലക്ഷം കോടി രൂപ പിന്നിട്ടതായും ഈ മേഖലയിൽ തൊഴിലവസരം വൻതോതിൽ കൂടിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പ് ഖദർ ധരിക്കാതിരുന്ന നിരവധി പേർ ഇപ്പോൾ അഭിമാനത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്തി’ൽ മോദി പറഞ്ഞു.
ഖാദി മേഖലയിലെ വിൽപന 400 ശതമാനം വർധിച്ചു. വനിതകളാണ് ഈ മേഖലയിൽ കൂടുതലുമുള്ളതെന്നും അവർക്ക് ഗുണകരമായിരിക്കുകയാണെന്നും മോദി അവകാശപ്പെട്ടു. ഖാദി വസ്ത്രങ്ങൾ വാങ്ങിയിട്ടില്ലെങ്കിൽ വാങ്ങാൻ തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തു.
നമ്മുടെ ദേശീയ പതാക പാറിക്കാനുള്ള അവസരമാണ് പാരിസ് ഒളിമ്പിക്സിലൂടെ കായികതാരങ്ങൾക്ക് ലഭിക്കുന്നത്. അവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.