ഭീം ആപിൽ ആളെ േചർക്കൂ; വരുമാനമുണ്ടാക്കൂ -മോദി
text_fieldsന്യൂഡൽഹി: ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കാൻ മണി ചെയിൻ മോഡലിൽ ‘ഭീം’ ആപ് പ്രചരിപ്പിച്ച് പണമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ആകാശവാണിയിലെ മൻകീ ബാത് പരിപാടിയിലാണ് പ്രധാനമന്ത്രി ഇൗ രീതി പയറ്റി അവധിക്കാലത്ത് പണമുണ്ടാക്കാൻ യുവതലമുറയോട് ആഹ്വാനം ചെയ്തത്. രാജ്യത്തെ പുതിയ തലമുറ രൂപാ നോട്ടുകളിൽനിന്ന് ഏകദേശം മുക്തരായിക്കഴിഞ്ഞെന്നും അവർ ഡിജിറ്റൽ ഇടപാടുകളിൽ വിശ്വാസമർപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും പറഞ്ഞാണ് നിങ്ങൾക്കും ഇതിലൂടെ ധനം സമ്പാദിക്കാമെന്ന് മോദി പറഞ്ഞത്. നിലവിൽ ഭീം ആപ് ഉപയോഗിക്കുന്നവർ അതുപയോഗിക്കാൻ മറ്റൊരാളെ പഠിപ്പിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആ പുതിയ വ്യക്തി മൂന്ന് സാമ്പത്തിക ഇടപാടുകൾ ഭീം ആപിലൂടെ നടത്തിയാൽ അയാളെ ആപ് പരിചയപ്പെടുത്തിയ ആൾക്ക് പത്തു രൂപ ലഭിക്കുമെന്ന് മോദി പറഞ്ഞു.
തുടർന്ന് ഒരു ദിവസം ഇങ്ങനെ ഇരുപതു പേരെ ചേർക്കാനായാൽ വൈകുന്നേരമാകുേമ്പാഴേക്കും 200 രൂപ സമ്പാദിക്കാമെന്ന് മോദി വാഗ്ദാനം ചെയ്തു. കച്ചവടക്കാർക്കും വിദ്യാർഥികൾക്കുമൊക്കെ ഇതിലൂടെ സമ്പാദിക്കാമെന്നും പദ്ധതി ഒക്ടോബർ 14 വരെയുെണ്ടന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിങ്ങളുടേതായ പങ്ക് ഉണ്ടാവുകയായി. നിങ്ങൾ പുതുഭാരതത്തിെൻറ ഒരു കാവൽക്കാരനാകും. അവധിക്കാലത്തിന് അവധിക്കാലം, ധനസമ്പാദനത്തിന് അവസരവും. ഡിജിറ്റൽ പരിചയപ്പെടുത്തി സമ്പാദിക്കൂവെന്നും മോദി കൂട്ടിച്ചേർത്തു. നാട്ടിൽ വി.ഐ.പി സംസ്കാരത്തോടുള്ള വെറുപ്പിെൻറ ആഴം തനിക്കിപ്പോഴാണ് മനസ്സിലായതെന്ന് മോദി പറഞ്ഞു. രാജ്യത്തെ എത്രതന്നെ വലിയ വ്യക്തിയാണെങ്കിലും വാഹനത്തിൽ ചുവന്ന ലൈറ്റ് െവച്ച് കറങ്ങിനടക്കില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കയാണ്.
ചുവന്ന ലൈറ്റ് വാഹനത്തിലാണ് െവച്ചിരുന്നതെങ്കിലും അത് ആളുകളുടെ മസ്തിഷ്കത്തിലേക്ക് കയറുകയും ബുദ്ധിപരമായിതന്നെ വി.ഐ.പി സംസ്കാരം രൂപപ്പെടുകയുമാണെന്നാണ് അനുഭവത്തിൽനിന്ന് മനസ്സിലാകുന്നത്. സർക്കാർ തീരുമാനത്തിലൂടെ ചുവന്ന ലൈറ്റ് ഇല്ലാതെയാകുന്നത് നിയമപരമാണെന്നും മനസ്സിൽ നിന്നുകൂടി ഇത് മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മേയ് അഞ്ചിന് സൗത്ത് ഏഷ്യാ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ദക്ഷിണേഷ്യയുടെ സാമ്പത്തികവും വികാസപരവുമായ മുൻഗണനകൾ പൂർത്തീകരിക്കുന്നതിൽ ഇത് സഹായകമാകുമെന്നും ദക്ഷിണേഷ്യയോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ മഹത്തായ ഉദാഹരണമാണിതെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.