‘പ്രയത്നം രാജ്യത്തിനുവേണ്ടി; രാഷ്ട്രീയ അജണ്ടയില്ല’
text_fieldsമുംബൈ: താൻ പുറത്തുകൊണ്ടുവന്നത് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണെന്നും രാജ്യം മുഴുവൻ ഇൗ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും മനോരഞ്ജൻ എസ്. റോയിക്കറിയാം. എന്നാൽ, അതിലൊന്നും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. തനിക്കെതിരെ ഉയരുന്ന ആരോപണവും ഇദ്ദേഹം സാരമാക്കുന്നില്ല. ഇന്ത്യയിലെ വിവിധ ജില്ല സഹകരണ ബാങ്കുകൾ എത്ര നിരോധിത നോട്ടുകൾ ശേഖരിച്ചുവെന്നാണ് വിവരാവകാശ അപേക്ഷയിൽ ഇദ്ദേഹം ചോദിച്ചത്. അതുകൊണ്ടു തന്നെ ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം ഇൗ വിവരങ്ങളുടെ പരിധിയിലുണ്ടായിരുന്നു. ഇതാദ്യമല്ല മനോരഞ്ജൻ റോയി വസ്തുതകൾ പുറത്തുകൊണ്ടുവരുന്നത്. സത്യം തേടിയുള്ള അന്വേഷണമാണ് ഇദ്ദേഹത്തിെൻറ ഒാരോ വിവരാവകാശ അപേക്ഷകളും.
‘‘എനിക്ക് ഒരു രാഷ്ട്രീയ അജണ്ടയുമില്ല. രാജ്യത്തിനുവേണ്ടി ഞാനെെൻറ ജോലിചെയ്തു. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ബി.ജെ.പിയായാലും കോൺഗ്രസായാലും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെയാണ്. പുറത്തുകൊണ്ടുവരുന്ന വിവരങ്ങൾ വമ്പന്മാർക്കെതിരായതിനാൽ എെൻറ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. സത്യം പുറത്തുകൊണ്ടുവരിക എന്നതാണ് ദൗത്യം. രാജ്യ താൽപര്യത്തിനാണ് മുൻഗണന നൽകുന്നത്. സത്യം പറഞ്ഞതിെൻറ പേരിലാണ് ഞാൻ കൊല്ലപ്പെടുന്നതെങ്കിൽ അങ്ങനെയാവെട്ട’’. -മനോരഞ്ജൻ റോയി പറയുന്നു.
നോട്ട് അസാധുവാക്കിയതിന് ശേഷം അഞ്ചു ദിവസത്തിനുള്ളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ നിരോധിത നോട്ടുകൾ (745.59 കോടി) എത്തിയത് അമിത് ഷാ ഡയറക്ടറായ അഹമദാബാദിലെ ജില്ല സഹകരണ ബാങ്കിലാണെന്ന വിവരമാണ് മുംബൈ സ്വദേശിയായ മനോരഞ്ജൻ റോയ് പുറത്തുകൊണ്ടു വന്നത്. കള്ളപ്പണം എത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് നോട്ട് അസാധുവാക്കി അഞ്ചുദിവസത്തിനുശേഷം, ജില്ല സഹകരണ ബാങ്കുകൾ നിരോധിത നോട്ടുകൾ സ്വീകരിക്കുന്നത് വിലക്കി റിസർവ്ബാങ്ക് ഉത്തരവിട്ടു. ഇതിൽ ക്രമക്കേടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
താൻ 2012 മുതൽ കള്ളപ്പണം പുറത്തു കൊണ്ടുവരാനുള്ള പ്രവർത്തനത്തിലായിരുന്നുവെന്ന് മനോരഞ്ജൻ റോയി കൂട്ടിച്ചേർത്തു. അമിത് ഷായുമായി ബന്ധപ്പെട്ട ബാങ്കിെൻറ സംഭവം ഇതിൽ ഒടുവിലത്തേതാണ്. 2012ൽ രാജ്യത്ത് പ്രചാരത്തിലുള്ള 500,1000 നോട്ടുകളുടെ എണ്ണത്തെക്കുറിച്ചറിയാൻ ഇദ്ദേഹം നോട്ടുകൾ അച്ചടിക്കുന്ന മൂന്നു പ്രസുകളെ സമീപിച്ചു.
എന്നാൽ, ആർബി.െഎയും ബാങ്കുകളും നൽകിയ കണക്കുപ്രകാരം 500 രൂപ നോട്ടുകളിൽ 23,465 കോടിയുടെ കുറവുണ്ടായിരുന്നു. ഇതുപോലെ 1000 രൂപ നോട്ടുകളിൽ 1170 കോടി കൂടുതലുണ്ടായിരുന്നു. ഇതേതുടർന്ന് 2015ൽ ബോബെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. എന്നാൽ, കോടതി ഇൗ ഹരജി തള്ളി. കർണാടക തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്ര ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിെൻറ വസ്തുത പുറത്തുകൊണ്ടുവരാനും റോയി ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.