പാകിസ്താന്റെ യു.എൻ കത്തിൽ ബി.ജെ.പി നേതാക്കളും
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്താൻ ഐക ്യരാഷ്ട്രസഭയിൽ (യു.എൻ) നൽകിയ കത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുലിന് പുറമെ ബി. ജെ.പി നേതാക്കളുടെ പ്രസ്താവനകളും. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ വിക്രം സെയ്നി എന്നിവരുടെ പരാമർശങ്ങളാണ് കത്തിൽ പാകിസ്താൻ എടുത്തുദ്ധരിക്കുന്നത്. ‘ബി.ജെ.പിയിലെ മുസ്ലിം പ്രവർത്തകർക്ക് ആഹ്ലാദിക്കാം. അവർക്കിനി വെളുത്ത നിറമുള്ള കശ്മീരി വനിതകളെ വിവാഹം ചെയ്യാം’ എന്നായിരുന്നു സെയ്നിയുടെ വിവാദ പ്രസ്താവന.
പ്രത്യേക പദവി പിൻവലിച്ചതോടെ കശ്മീരിൽനിന്ന് സ്ത്രീകളെ വിവാഹം ചെയ്യാമെന്ന് ചിലർ പറഞ്ഞുകേൾക്കുന്നു എന്നായിരുന്നു ഖട്ടാർ പറഞ്ഞത്. ഇതു രണ്ടും പാകിസ്താൻ കത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ നേരത്തേ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമുന്നയിച്ചിരുന്നു.
അതേസമയം, തെൻറ പ്രസ്താവന പാകിസ്താൻ ദുരുപയോഗം ചെയ്തതിനെതിരെ രാഹുൽ ഗാന്ധി ശക്തമായി പ്രതിഷേധിച്ചിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മു-കശ്മീരിലെ അക്രമങ്ങൾക്ക് പാകിസ്താെൻറ പിന്തുണയുണ്ടെന്നുമായിരുന്നു രാഹുലിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.