മനോഹർ പരീകർ ഇനി ജ്വലിക്കുന്ന ഓർമ
text_fieldsപനാജി: ഞായറാഴ്ച അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീകറുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ച ു. ൈവദിക ഹിന്ദു ആചാര പ്രകാരമായിരുന്നു അന്ത്യ കർമങ്ങൾ. മിറാമർ ബീച്ചിൽ നടന്ന സംസ്കാര ചടങ്ങിൽ പരീകറുടെ മകൻ ചിത ക്ക് തീ കൊളുത്തി.
പൻജിമിലെ കലാ അക്കാദമിയിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടു പോയത്. കാൽനടയായും വാഹനങ്ങളിലുമായി ആയിരങ്ങൾ മൃതദേഹത്തെ അനുഗമിച്ചു. സംസ്കാര ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ വകുപ്പ് മന്ത്രി നിർമല സീതാരാമൻ, ഗോവ ഗവർണർ മൃദുല സിൻഹ എന്നിവർ പരീകറുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും അന്തിമോപചാരം രേഖപ്പെടുത്താനെത്തിയിരുന്നു.
മനോഹർ പരീകറുടെ അന്ത്യത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഈ മാസം 21 മുതൽ 24 വരെ നടത്താനിരുന്ന ഷിഗ്മോ ഉത്സവം ഗോവ വിനോദ സഞ്ചാര വകുപ്പ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.