Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2018 3:43 PM IST Updated On
date_range 29 April 2019 11:29 AM ISTപരീക്കറിന് പാൻക്രിയാസ് അർബുദമെന്ന് സ്ഥിരീകരിച്ച് ഗോവ സർക്കാർ
text_fieldsbookmark_border
പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് പാൻക്രിയാസ് അർബുദമാണെന്ന് സ്ഥിരീകരിച്ച് സർക്കാർ. കഴിഞ്ഞ കുറച്ചു മാസങ്ങളായി പരീക്കർ പാൻക്രിയാസ് അർബുദത്തിന് ചികിത്സയിലായിരുന്നുവെന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാനെ അറിയിച്ചു. സംസ്ഥാനത്ത് ഭരണം നയിക്കാൻ പരീക്കറിന് കഴിയില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
മനോഹർ പരീക്കർ ഗോവയുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് പാൻക്രിയാസ് കാൻസറാണ്. അതിൽ സർക്കാറിന് ഒന്നും ഒളിക്കാനില്ല. ദീർഘനാൾ ജനസേവനം നടത്തിയ അദ്ദേഹത്തിന് സമാധാനപരമായ കുടുംബജീവിതമാണ് ഇപ്പോൾ ആവശ്യമെന്നും റാനെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story