Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2019 12:08 PM GMT Updated On
date_range 24 Jun 2019 2:30 AM GMTരാഹുലുമായുള്ള കൂടികാഴ്ചയിൽ റഫാൽ ചർച്ചയായില്ലെന്ന് പരീക്കർ
text_fieldsbookmark_border
പനാജി: രാഹുൽ ഗാന്ധിയുമായുള്ള കൂടികാഴ്ചയിൽ റഫാൽ ചർച്ചയായില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് കൂടികാഴ്ചയിൽ സംസാരിച്ചത്. കൂടികാഴ്ചയെ രാഷ്ട്രീയമായി ഉപയോഗിച്ചതിൽ ഖേദമുണ്ട്. രാഹുൽ ഗാന്ധിക്ക് അയച്ച കത്തിലാണ് പരീക്കർ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
നേരത്തെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറുടെ അനുമതിയില്ലാതെയാണ് മോദി റഫാൽ കരാറിൽ മാറ്റം വരുത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കുേമ്പാഴായിരുന്നു രാഹുലിെൻറ പ്രസ്താവന. കോൺഗ്രസ് അധ്യക്ഷെൻറ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി പരീക്കർ രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story