പനാജി: ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹർ പരീകർ അന്തരിച്ചു. 63 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് 6.40 ഒാടെ പനാജിയിലെ വീട്ടിലായിരുന്നു അന്ത് യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പനാജിയിൽ. പാൻക്രിയാസിന് അർബുദം ബാധിച്ചതിനെ തുടർ ന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിെൻറ ആരോഗ്യനില ശനിയാഴ്ച തീർത് തും വഷളായിരുന്നു. കേന്ദ്രം തിങ്കളാഴ്ച ദേശീയദുഃഖാചരണം പ്രഖ്യാപിച്ചു.
പരീകറുടെ നില അതിഗുരുതരാവസ്ഥയിലാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഒാഫിസ് ട്വീറ്റ് ചെയ്തശ േഷം മണിക്കൂറുകൾക്കുള്ളിൽ മരണവും സ്ഥിരീകരിച്ചു. അസുഖത്തെ തുടർന്ന് ഇന്ത്യയിലെയും ന്യൂയോർക്കിലെയും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. നാലുതവണ ഗോവ മുഖ്യമന്ത്രിയായ പരീകർ, ജനുവരിയിൽ നടന്ന യോഗത്തിൽ ‘അവസാനശ്വാസം വരെ ഗോവയെ സേവിക്കും’ എന്ന് പറഞ്ഞിരുന്നു.
ആർ.എസ്.എസ് നേതാവായ പരീകർ1988ലാണ് ബി.ജെ.പിയിലെത്തിയത്. 1994 ലാണ് ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.1994 മുതൽ 2001വരെ ഗോവ ബി.ജെ.പി ജനറൽ സെക്രട്ടറിയും വക്താവുമായിരുന്നു. 2000ൽ സംസ്ഥാനത്ത് ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയതോടെ ആ വർഷംഒക്ടോബർ 24 മുതൽ 2002 ഫെബ്രുവരി 27 വരെ സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയായി. തുടർന്നും ഇദ്ദേഹം തന്നെയായിരുന്നു മുഖ്യമന്ത്രി.
2007ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതിനെ തുടർന്ന് പ്രതിപക്ഷ നേതാവായി. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 40ൽ 24 സീറ്റും പാർട്ടിക്ക് നേടിക്കൊടുത്ത് വീണ്ടും മുഖ്യമന്ത്രിയായി. 2014 നവംബർ ഒമ്പത് മുതൽ 2017 മാർച്ച് 13 വരെ കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയായി. ഇൗ കാലയളവിലാണ് ഇന്ത്യ പാക് അതിർത്തികടന്ന് മിന്നലാക്രമണം നടത്തിയത്. 2017 ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് വീണ്ടും മുഖ്യമന്ത്രിയായി.
സഖ്യകക്ഷികൾ ഇദ്ദേഹത്തെ മാത്രമേ പിന്തുണക്കുകയുള്ളൂ എന്ന് നിലപാടെടുത്തതുമൂലമാണ് പരീകറിന് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരേണ്ടി വന്നത്. 2018 ഫെബ്രുവരിയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഗോവയിലെ മപുസയിൽ 1955ലായിരുന്നു ജനനം. ഭാര്യ മേധ 2001ൽ അർബുദം ബാധിച്ചാണ് മരിച്ചത്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഉത്പൽ, ബിസിനസുകാരനായ അഭിജാത് എന്നിവരാണ് മക്കൾ.
നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, പ്രതിരോധമന്ത്രി നിർമല സീതാറാം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻതുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.