റഫാൽ ഇടപാട്: മോദിയെ പ്രതിരോധിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് കേന്ദ്രസർക്കാർ. ഇടപാടിൽ പ്രധാനമന്ത്ര ിയുടെ ഇടപെടലിനെ വിമർശിച്ച് പ്രതിരോധ സെക്രട്ടറി 2015 നവംബർ 24ന് മനോഹർ പരീക്കർക്ക് നൽകിയ കുറിപ്പ് പുറത്ത് വ ന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് മനോഹർ പരീക്കർ നൽകിയ മറുപ ടിയാണ് ലോക്സഭയിൽ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പുറത്ത് വിട്ടത്. പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപ്പെടുകയല്ല കരാർ വിലയിരുത്തുകയാണ് ചെയ്തതെന്നാണ് പ്രതിരോധ മന്ത്രിയുടെ മറുപടി.
ശാന്തമായിരിക്കുക, ഭയപ്പെടേണ്ട സാഹചര്യമില്ല കാര്യങ്ങളെല്ലാം ശരിയാകുമെന്നുമായിരുന്നു പരീക്കർ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് മറുപടി നൽകിയത്. ഇക്കാര്യത്തിൽ പ്രതിരോധ സെക്രട്ടറി തിടുക്കം കാട്ടിയെന്നും പരീക്കർ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനും പരീക്കർ നിർദേശിച്ചിട്ടുണ്ട്. 2016 ജനുവരി 31നാണ് പരീക്കറുടെ മറുപടി നൽകിയത്.
റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവായി പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം ഇന്ന് പുറത്ത് വിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഒാഫീസ് ഫ്രാൻസുമായി സമാന്തര ചർച്ചകൾ നടത്തിയെന്നും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിെൻറ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നുമായിരുന്നു പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്. പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ചർച്ച നടത്തുകയല്ല പ്രതിരോധ മന്ത്രാലയം നടത്തുവരുന്ന ചർച്ചകൾ പുനരവലോകനം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു വേണ്ടതെന്നും പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിൽ നിർദേശിച്ചിരുന്നു. ഇതിന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നൽകിയ മറുപടിയാണ് നിർമലാ സീതാരാമൻ പുറത്ത് വിട്ടത്.
അതിനിടെ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ പങ്ക് വ്യക്തമായെന്നും കാവൽക്കാരൻ കള്ളനാണെന്ന് തെളിഞ്ഞതായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. റഫാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒാഫീസ് ഇടപ്പെട്ടതിെൻറ രേഖകൾ പുറത്ത് വന്നത് ഇരുസഭകളിലും വൻ ബഹളത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.