റഫാൽ: പരീകർ ബി.ജെ.പിയെ ബ്ലാക്മെയിൽ ചെയ്യുന്നു –കോൺഗ്രസ്
text_fieldsന്യൂഡൽഹി: കടുത്ത അവശത മൂലം ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയിൽപോ ലും ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ പദവിയിൽ തുടരുന്നത് മോദിസർക്കാറിൽ ഉള്ളവരെ ബ ്ലാക്മെയിൽ ചെയ്താണെന്ന ആരോപണമുയർത്തി കോൺഗ്രസ്.
റഫാൽ േപാർവിമാന ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖ കൈവശംവെച്ച് അതിെൻറ പേരിൽ ബ്ലാക്മെയിൽ ചെയ്യുന്നതിെൻറ സൂചനകൾ പുറത്തു വരുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. അടുത്തിടെ പനാജിയിൽ നടന്ന മന്ത്രിസഭ യോഗത്തിൽ, മനോഹർ പരീകറെ എതിർക്കുന്നവരെ ഇക്കാര്യം പറഞ്ഞ് അദ്ദേഹം വിരട്ടിയെന്ന റിപ്പോർട്ടുകളുണ്ടെന്നും സുർജേവാല കൂട്ടിച്ചേർത്തു. പരീകറുടെ കാലത്താണ് റഫാൽ പോർവിമാന ഇടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുനീക്കിയത്.
പാർലമെൻറിനെയും സുപ്രീംകോടതിയേയും കാണിക്കാൻ പാടില്ലാത്ത എന്ത് രേഖയാണ് പരീകറുടെ കൈവശമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് സുർജേവാല പറഞ്ഞു. റഫാൽ പോർവിമാന ഇടപാടിൽ ജെ.പി.സി അന്വേഷണത്തിന് സർക്കാർ മടിക്കുന്നതിലും ദുരൂഹതയുണ്ട്. എല്ലാ ഫയലുകളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താൻ ജെ.പി.സിക്ക് അധികാരമുണ്ടെന്നും സുർജേവാല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.