പരീകറെ രാജിവെക്കാൻ ബി.ജെ.പി അനുവദിക്കുന്നില്ലെന്ന് ഗോവ മന്ത്രി
text_fieldsപനാജി: മുഖ്യമന്ത്രി മനോഹർ പരീകറെ രാജിവെക്കാൻ ബി.ജെ.പി അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഗോവ മന്ത്രി വിജയ് സർദേശായി. ഗോവ ഫോർവേഡ് പാർട്ടി തലവനും കൃഷി വകുപ്പ് മന്ത്രിയുമാണ് വിജയ് സർദേശായി. ഗണേശ ചതുർഥി ആഘോഷത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീകർ രാജിസന്നദ്ധ അറിയിച്ചിരുന്നു. ചില വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറാനും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബി.ജെ.പി നേതൃതത്വം ഇതിന് എതിര് നിൽക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ ആേരാപണം.
നേരത്തെ, മുഖ്യമന്ത്രി പരീകറിെൻറ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സംസ്ഥാത്ത് ഭരണസ്തംഭനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യം ഉന്നയിച്ചത്. ഇതിനായി മാർച്ച് സംഘടിപ്പിച്ചിരുന്നു.
പാൻക്രിയാസിലെ അർബുദബാധയെ തുടർന്ന് ഡൽഹി ഒാൾ ഇന്ത്യ മെഡിക്കൽ സയൻസിലെ ചികിൽസക്ക് ശേഷം മടങ്ങിയെത്തിയ പരീകർ ഗോവയിലെ വസതിയിൽ വിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.