വിവാഹ വാർഷികത്തിന് ഭാര്യക്ക് ചന്ദ്രനിൽ മൂന്നേക്കർ വാങ്ങി നൽകി ഭർത്താവ്
text_fieldsന്യൂഡൽഹി: വിവാഹ വാർഷിക ദിനത്തിൽ ഭർത്താക്കൻമാർ ഭാര്യക്ക് വിലപിടിപ്പുള്ള പല സമ്മാനങ്ങളും നൽകാറുണ്ട്. രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ ധർമേന്ദ്ര അനിജ തങ്ങളുടെ എട്ടാം വിവാഹ വാർഷികത്തിന് ഭാര്യക്ക് ഒരു സ്പെഷ്യൽ സമ്മാനം നൽകാൻ തീരുമാനിച്ചു. ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലം വാങ്ങി നൽകിയാണ് ധർമേന്ദ്ര ഭാര്യക്ക് വിവാഹവാർഷിക സമ്മാനം നൽകിയത്.
'ഡിസംബർ 24നായിരുന്നു ഞങ്ങളുടെ വിവാഹ വാർഷികം. അവൾക്ക് വേണ്ടി സ്പെഷ്യലായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എല്ലാവരും കാറും ആഭരണങ്ങളും മറ്റുമാണ് സമ്മാനമായി നൽകാറുള്ളത്. എനിക്ക് അതിൽ നിന്നും വ്യത്യസ്തമായി വല്ലതും ചെയ്യണമായിരുന്നു. അതുകൊണ്ട് ഞാൻ അവൾക്ക് വേണ്ടി ചന്ദ്രനിൽ സ്ഥലം വാങ്ങി നൽകി'- ധർമേന്ദ്ര വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ലൂണ സൊസൈാറ്റി ഇന്‍റർനാഷനൽ മുഖേനയാണ് ഇദ്ദേഹം സഥലം വാങ്ങൽ നടപടികൾ പൂർത്തിയാക്കിയത്. ഇതിനായി ഒരു വർഷത്തോളമെടുത്തതായി അദ്ദേഹം പറഞ്ഞു. ഭർത്താവിൽ നിന്നും ലഭിച്ച സർപ്രൈസ് സമ്മാനം കാരണം മതിമറന്നിരിക്കുകയാണ് ഭാര്യ സപ്ന അനിജ. ഇത്തരത്തിൽ ഒരു സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വളരെയേറെ സന്തോഷവതിയാണെന്നും അവർ പറഞ്ഞു. വിവാഹ വാർഷിക ചടങ്ങിനിടെ സ്ഥലത്തിന്റെ രേഖകൾ ധർമേന്ദ്ര ഭാര്യക്ക് കൈമാറി.
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ സുശാന്ത് സിങ് രാജ്പുത്ത് എന്നിവരിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ബോധഗയയിൽ നിന്നുള്ള നീരജ് കുമാർ ചന്ദ്രനിൽ ഒരേക്കർ വാങ്ങിയിരുന്നു. തന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.