മൻസുഖ് വധം; ഗൂഢാലോചന നടന്നത് പൊലീസ് ആസ്ഥാനത്തെന്ന്
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോയുടെ ഉടമ മൻസുഖ് ഹിരേെൻറ കൊലപാതക ഗൂഢാലോചന നടന്നത്ത് മുംബൈ പൊലീസ് ആസ്ഥാനത്തെ ക്രൈം ഇൻറലിജൻസ് യൂനിറ്റി (സി.െഎ.യു)ലെന്ന് എൻ.െഎ.എ. അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സചിൻ വാസെ.
ഹോട്ടൽ വ്യാപാരികളിൽനിന്ന് പണം പിരിച്ചതും സി.െഎ.യുവിലിരുന്നാണെന്നും കണ്ടെത്തി. മാർച്ച് മൂന്നിന് വൈകീട്ട് 4.30 മുതൽ 6.30 വരെ മൻസുഖ് സി.െഎ.യുവിലുണ്ടായിരുന്നു.
അംബാനി ഭീഷണി കേസിൽ പ്രതിയാകാൻ സചിൻ വാസെയും മറ്റു രണ്ട് ഇൻസ്പെക്ടർമാരും ഒരു ഉന്നതനും മൻസുഖിനെ നിർബന്ധിച്ചെന്ന് സാക്ഷികൾ മൊഴി നൽകിയതായി എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു. ചെയ്യാത്ത കുറ്റമേറ്റെടുക്കാൻ മൻസുഖ് തയാറായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥന് പണം നൽകാനെത്തിയ ഹോട്ടലുടമയും കോൺസ്റ്റബിളുമാണ് സാക്ഷികൾ. അടുത്ത ദിവസം രാത്രിയാണ് മൻസുഖ് കൊല്ലപ്പെട്ടത്.
മാർച്ച് അഞ്ചിന് മൻസുഖിെൻറ മൃതദേഹം മുംബ്ര കടലിടുക്കിൽനിന്ന് കണ്ടെത്തിയതോടെ ഗൂഢാലോചനക്കും കൃത്യനിർവഹണത്തിനും ഉപയോഗിച്ച മൊബൈലുകൾ സചിൻ വാസെ നശിപ്പിച്ചു. പലയിടങ്ങളിൽനിന്നായി തെളിവു ശേഖരണമെന്ന വ്യാജേന ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ ഡി.വി.ആർ ബാന്ദ്രയിലെ മീത്തി നദിയിലാണ് സചിൻ കൊണ്ടുതള്ളിയത്.
സചിെൻറ മൊഴിയെ തുടർന്ന് മീത്തി നദിയിൽനിന്ന് ഡി.വി.ആറും കമ്പ്യൂട്ടർ സർവറും വ്യാജ നമ്പർ പ്ലേറ്റുകളും ഞായറാഴ്ച മുങ്ങൽ വിദഗ്ധർ കണ്ടെത്തി.
കേസന്വേഷണത്തിൽ തെൻറ പേര് വീണ്ടെടുക്കാനാണ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കാർ കൊണ്ടിട്ടതെന്ന് സചിൻ സമ്മതിച്ചതായാണ് എൻ.െഎ.എ അവകാശപ്പെട്ടത്. എന്നാൽ, തന്നെ ബലിയാടാക്കുകയാണെന്നും കുറ്റമേറ്റിട്ടില്ലെന്നും സചിൻ എൻ.െഎ.എ കോടതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.