ഗുരുതരാവസ്ഥയിൽ കഴിയുന്ന മൻമോഹൻ സിങ്ങിനെ കാണാൻ കേന്ദ്രമന്ത്രി എത്തിയത് ഫോട്ടോഗ്രാഫറുമായി; പ്രതിഷേധവുമായി കുടുംബം
text_fieldsന്യൂഡൽഹി: ഡങ്കിപ്പനി പിടിച്ച് ആരോഗ്യനില മോശമായി ബുധനാഴ്ച മുതൽ എയിംസിൽ കഴിയുന്ന മൻമോഹൻ സിങ്ങിനെ കാണാൻ ഫോട്ടോഗ്രാഫറുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്വ്യ എത്തിയത് കുടുംബാംഗങ്ങളുടെ അമർഷത്തിന് ഇടയാക്കി.
അണുബാധക്ക് സാധ്യതയുള്ളതിനാൽ ഫോട്ടോഗ്രാഫർ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പുറത്തു പോകണമെന്ന മൻമോഹെൻറ ഭാര്യ ഗുർശരൺ കൗറിെൻറ നിർദേശം അവഗണിക്കപ്പെട്ടു. 'ഇത് കാഴ്ചബംഗ്ലാവല്ലെ'ന്നും തെൻറ മാതാപിതാക്കൾ പ്രായം ചെന്നവരാണെന്നും മകൾ ദമൻസിങ് തുറന്നടിച്ചു.
ഡങ്കിപ്പനി കടുത്തതിനാൽ മൻമോഹൻസിങ്ങിന് രക്തത്തിലെ കൗണ്ട് കുറവാണ്. രണ്ട് വാക്സിൻ എടുത്തിട്ടും രണ്ടാം തരംഗത്തിനിടയിൽ അദ്ദേഹത്തിന് കോവിഡ് വന്നതാണ്. അത്രമേൽ സൂക്ഷിക്കേണ്ടതിനാൽ സന്ദർശകരെ ആശുപത്രി മുറിയിലേക്ക് അനുവദിക്കുന്നില്ല. അതിനിടയിലാണ് ഫോട്ടോഗ്രാഫർ സഹിതം മന്ത്രി എത്തിയത്.
മോശം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ മാതാപിതാക്കൾ ശ്രമിക്കുേമ്പാഴാണ് അവരെ അസ്വസ്ഥരാക്കിയ പെരുമാറ്റമെന്ന് ദമൻസിങ് പറഞ്ഞു. സന്ദർശനത്തിൽ സന്തോഷമുണ്ട്. എന്നാൽ സൂക്ഷ്മത വേണ്ട സന്ദർഭമാണ്.
കേന്ദ്ര ആരോഗ്യമന്ത്രി എയിംസിെൻറ പ്രസിഡൻറു കൂടിയാണ്. അതിപ്രധാന വ്യക്തികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ചെന്നു കാണുന്നത് പതിവ് കീഴ്വഴക്കവുമാണ്. ചികിത്സയിലോ പരിചരണത്തിലോ എന്തെങ്കിലും പോരായ്മകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്താൻ കൂടിയാണ് അത്തരം സന്ദർശനം. എന്നാൽ ഫോട്ടോഗ്രാഫറുമായി എത്തിയത് എന്താണെന്നതടക്കം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.