ശത്രുവിെൻറ തന്ത്രങ്ങൾ ‘മന്ത്ര’ തകർക്കും; വിദൂരനിയന്ത്രിത ടാങ്കുകൾ സേവനസജ്ജം
text_fieldsചെന്നൈ: സംഘർഷ മേഖലകളിൽ രാജ്യം കൂടുതൽ സുരക്ഷിതമാകുന്നു. മനുഷ്യനഷ്ടമില്ലാതെ ശത്രുക്കളുടെ തന്ത്രങ്ങൾ തകർക്കുന്ന വിദൂരനിയന്ത്രിത സൈനിക ടാങ്ക് സൈന്യം വികസിപ്പിച്ചു. ഒരേ സമയം വിമാനത്തിലും കരയിലും നിന്ന് നിയന്ത്രിക്കാവുന്ന ടാങ്ക് സമർപ്പിച്ചിരിക്കുന്നത് ‘മിസൈൽ മാൻ’ മുൻ രാഷ്ട്രപതി അന്തരിച്ച എ.പി.ജെ. അബ്ദുൽ കലാമിനാണ്.
പ്രതിരോധ ഗവേഷണ വികസന സംഘടന ( ഡി.ആർ.ഡി.ഒ) യുടെ കീഴിലുള്ള ചെന്നൈ ആവഡിയിലെ കോംബാറ്റ് വെഹിക്കിൾസ് റിസർച് ആൻഡ് െഡവലപ്െമൻറ് എസ്റ്റാബ്ലിഷ്െമൻറാണ് ടാങ്ക് രൂപകൽപന ചെയ്ത് പുറത്തിറക്കിയത്. ‘മന്ത്ര’ എന്നു പേരിട്ട ടാങ്ക് എസ്, എം, എൻ സീരീസുകളുണ്ട്. എസ് സീരീസ് നിരീക്ഷണദൗത്യങ്ങൾക്കും എം സീരീസ് മൈനുകൾ കെണ്ടത്താനും എൻ ഇനത്തിൽപെട്ടവ രാസ-ആണവായുധഭീഷണിയുള്ള മേഖലകളിൽ കടന്നുചെല്ലാനും ഉപയോഗിക്കും.
ടാങ്കുകളുടെ ആദ്യ ദൗത്യനിർവഹണം നക്സൽബാധിത പ്രദേശങ്ങളിൽ അർധസൈനിക വിഭാഗങ്ങൾക്കൊപ്പമായിരിക്കും. ടാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്താൻ അർധസൈനിക വിഭാഗങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി അൽപം സാേങ്കതിക മാറ്റങ്ങളും അവർ നിർദേശിച്ചതായി ഡി.ആർ.ഡി.ഒ ചെയർമാൻ എസ്. ക്രിസ്റ്റഫർ പറഞ്ഞു. തുടർപരീക്ഷണങ്ങൾക്കുശേഷമാകും ടാങ്ക് രാജ്യാതിർത്തികളിലേക്ക് നീങ്ങുക.
രാജസ്ഥാൻ മരുഭൂമിയിലെ മഹാജൻ സൈനികകേന്ദ്രത്തിൽ 52 ഡിഗ്രി സെൽഷ്യസ് ചൂടിൽ ടാങ്കുകളുടെ പരീക്ഷണം വിജയകരമായിരുന്നു. 15 കിലോമീറ്റർ ചുറ്റളവിലെ ശത്രുപക്ഷത്തിെൻറ സാന്നിധ്യം സെൻസറുകളും കാമറകളും ഉപയോഗിച്ചാണ് തിരിച്ചറിയുന്നത്.
സ്വയം തീരുമാനം എടുക്കുകയോ വിവരം സൈനികകേന്ദ്രത്തിലേക്ക് കൈമാറി തീരുമാനത്തിനായി കാത്തിരിക്കുകയോ െചയ്യും. അമേരിക്ക, റഷ്യ തുടങ്ങിയ വികസിത രാജ്യങ്ങൾക്ക് റിമോട്ട് നിയന്ത്രിത ടാങ്കുകൾ സ്വന്തമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.