Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ജ്യ​സ​ഭ...

രാ​ജ്യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​ഭി​ഷേ​ക് സി​ങ്‍വി തെ​ല​ങ്കാ​ന​യി​ൽ​നി​ന്ന് മ​ത്സ​രി​ക്കും

text_fields
bookmark_border
manu abhishek singhvi
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഭി​ഷേ​ക് മ​നു സി​ങ്‍വി​യെ തെ​ല​ങ്കാ​ന​യി​ൽ​നി​ന്ന് മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. തെ​ല​ങ്കാ​ന ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 12 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ന​ട​ക്കും. സി​ങ്‍വി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അം​ഗീ​ക​രി​ച്ച​താ​യി പാ​ർ​ട്ടി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ങ്‍വി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഫെ​ബ്രു​വ​രി 27ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും 34 വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഹ​ർ​ഷ് മ​ഹാ​ജ​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ സി​ങ്‍വി വി​ജ​യി​ക്കു​മെ​ന്ന് ഏ​റ​ക്കു​റെ ഉ​റ​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manu Abhishek Singhvi
News Summary - Manu Abhishek Singhvi will contest from Telengana
Next Story