മനുസ്മൃതിക്ക് പ്രസക്തിയില്ല; ചർച്ചകൾ അനാവശ്യം -കമൽഹാസൻ
text_fieldsചെന്നൈ: മനുസ്മൃതിയെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്ന് തമിഴ്നടൻ കമൽഹാസൻ. മനുസ്മൃതിക്ക് പ്രസക്തിയില്ല. ഇപ്പോൾ പുസ്തകം സർക്കുലേഷനിലുമില്ല. അതിനെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നും കമൽഹാസൻ പറഞ്ഞു.
സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യം തമിഴ്നാട്ടിലെ മൂന്നാമത്തെ വലിയ ശക്തിയാണ്. പാർട്ടിയുടെ സഖ്യത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അധികാരത്തിലെത്തിയാൽ ശക്തമായ ലോക്പാൽ നിയമം കൊണ്ടു വരികയാവും ആദ്യം ചെയ്യുകയെന്നും കമൽഹാസൻ പ്രതികരിച്ചു.
നിലവിൽ തമിഴ്നാട്ടിലുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് അസംതൃപ്തിയുണ്ട്. ആരുമായും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും രജനീകാന്തുമായി നല്ല ബന്ധമാണ് നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.