കോൺഗ്രസ് നേതാവ് മാനവേന്ദ്ര സിങ്ങിന്‍റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു
text_fieldsആൽവാർ: മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിങ്ങിന്‍റെ മരുമകളും കോൺഗ്രസ് നേതാവ് മാനവേന്ദ്ര സിങ് ജസോളിന്‍റെ ഭാര്യയുമായ ചിത്ര സിങ് വാഹനാപകടത്തിൽ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
രാജസ്ഥാനിലെ ആൽവാറിന് സമീപമാണ് അപകടമുണ്ടായത്. ചിത്ര സിങിനൊപ്പം കാറിൽ മാനവേന്ദ്ര സിങും മകൻ ഹാമിർ സിങ്ങും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹി-മുംബൈ അതിവേഗപാതയിലാണ് സംഭവം നടന്നത്. കാറിന്‍റെ മുൻ സീറ്റിൽ മകനും ഡ്രൈവറും പിൻസീറ്റിൽ മാനവേന്ദ്രയും ഭാര്യയുമാണ് യാത്ര ചെയ്തിരുന്നത്. അതിവേഗപാതയുടെ ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
അതിവേഗപാതയിൽ സ്ഥാപിച്ചിരുന്ന സി.സിടിവി കാമറ പ്രവർത്തനരഹിതമായതിനാൽ അപകടത്തിന്‍റെ യഥാർഥ കാരണം ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചിത്ര സിങ്ങിന്‍റെ നിര്യാണത്തിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.