ഡൽഹിയിലും അട്ടിമറി നീക്കമോ? ഏതാനും എ.എ.പി എം.എൽ.എമാരെ കാണാനില്ലെന്ന് പരാതി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുക്കാനൊരുങ്ങുന്ന എന്ന ആരോപണങ്ങൾക്കിടെ, ചില എ.എ.പി എം.എൽ.എമാരെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വിളിച്ചു ചേർത്ത എ.എ.പി യോഗത്തിനെത്താൻ ചില എം.എൽ.എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് പരാതി. ഇവർ പരിധിക്ക് പുറത്താണെന്നാണ് ലഭ്യമായ വിവരം. ബി.ജെ.പിയിൽ ചേർന്നാൽ 20 കോടി രൂപ തരാമെന്നും മറ്റുള്ളവരെ ഒപ്പം കൂട്ടിയാൽ 25 കോടി നൽകാമെന്നും എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നാടകീയ സംഭവ വികാസം. ഏതായാലും കാണാതായ എം.എൽ.എമാർ യോഗയ്യയിണ് എത്തുമോ എന്ന് കാത്തിരിക്കയാണ് എ.എ.പി നേതൃത്വം.
മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണം നടന്നതിനു പിന്നാലെയാണ് ആപ് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം, മദ്യനയ വിവാദത്തിൽ നിന്ന് മുഖംരക്ഷിക്കാൻ എ.എ.പി പുതിയ അടവുമായി വന്നിരിക്കയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. മദ്യനയ വിവാദമടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് കെജ്രിവാൾ യോഗം വിളിച്ചത്.
എ.എ.പിയെ പിളർത്തിയാൽ ബി.ജെ.പി തനിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്നും എല്ലാ കേസുകളും അവസാനിപ്പിക്കുമെന്നും ഉറപ്പു നൽകിയതായും സിസോദിയ വെളിപ്പെടുത്തിയിരുന്നു. എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേരാൻ തനിക്ക് സന്ദേശം ലഭിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി. എം.എൽ.എമാരെ ചാക്കിട്ട് പിടിച്ച് ഭരണകക്ഷിയിൽ പിളർപ്പുണ്ടാക്കുന്നു, ഇന്ത്യ മുഴുവൻ പരീക്ഷിക്കുന്ന തന്ത്രം ഡൽഹിയിലും പയറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.