'പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തിൽ പലരുമുണ്ട്'; നിതീഷ് കുമാറിനെതിരെ സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തിൽ നിരവധി ആളുകളുണ്ടെന്ന് സ്മൃതി പറഞ്ഞു. 2024ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിക്കാനുള്ള നീക്കങ്ങൾ നിതീഷിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചതിന് പിന്നാലെയാണ് അവരുടെ പ്രതികരണം.
നമ്മുടെ രാഷ്ട്രീയ എതിരാളിയുടെ ഏക ലക്ഷ്യം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എങ്ങനെ അധികാരത്തിലെത്താമെന്ന് മാത്രമാണെന്ന്. നിതീഷിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു അവരുടെ പ്രതികരണം. ബിഹാറിൽ ബി.ജെ.പിയുമായുള്ള ബന്ധം തകർത്ത് അദ്ദേഹം ആർ.ജെ.ഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചു. നിതീഷിന്‍റെ രാഷ്ട്രീയ സ്വഭാവം ബിഹാറിൽ മാത്രമല്ല രാജ്യത്തുടനീളം ചർച്ച വിഷയമായി- സ്മൃതി ഇറാനി പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമിടുന്നവർ ആുകളുടെ പിന്തുണ നേടിയെടുക്കാനായി നരേന്ദ്ര മോദിയെ ആവർത്തിച്ച് ആക്രമിക്കുകയാണെന്നും അദ്ദേഹത്തെ നിരന്തരം വിമർശിക്കുകയാണെന്നും സ്മൃതി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തിൽ പലരും ഉണ്ടാകും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമേ രാജ്യത്തെ പ്രധാന സേവകനാകുകയുള്ളൂ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി തുടർന്നും പ്രധാനമന്ത്രിയാകുമെന്നും സ്മൃതി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.