‘യുദ്ധരേഖകൾ കൈമാറുന്നില്ല’; കേന്ദ്ര മന്ത്രാലയങ്ങൾക്കെതിരെ നാഷനൽ ആർക്കൈവ്സ്
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ പങ്കെടുത്ത മൂന്നു യുദ്ധത്തിന്റെയും ഹരിത വിപ്ലവത്തിന്റെയും രേഖകൾ നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (എൻ.എ.ഐ)യിലില്ലെന്ന് എൻ.എ.ഐ ഡയറക്ടർ ജനറൽ ചന്ദൻ സിഹ്ന. നിരവധി കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും രേഖകൾ നൽകുന്നില്ലെന്നും ഡൽഹിയിൽ നടന്ന ശിൽപശാലയിൽ വെളിപ്പെടുത്തി.
1962, ’65, ’71 വർഷങ്ങളിലെ യുദ്ധങ്ങളുടെ രേഖകൾ ലഭിച്ചിട്ടില്ല. 151 മന്ത്രാലയങ്ങളും വകുപ്പുകളുമുണ്ടെങ്കിലും 36 മന്ത്രാലയങ്ങളടക്കം 64 ഏജൻസികളുടെ രേഖകളാണ് എൻ.എ.ഐയുടെ കൈവശമുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രത്തിന്റെ വലിയ ഭാഗം നഷ്ടമാവുകയാണെന്നും ചന്ദൻ സിഹ്ന പറഞ്ഞു. സർക്കാറിന്റെ അതീവ രഹസ്യമല്ലാത്ത രേഖകളെല്ലാം എൻ.എ.ഐക്ക് കൈമാറാറുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം പ്രതിരോധ മന്ത്രാലയം കൈമാറിയത് 476 ഫയലുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.