Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ പിടിമുറുക്കുന്നു; കുംഭമേളയിൽ നിന്ന്​ പിന്മാറി രണ്ട്​ സന്യാസി സമൂഹങ്ങൾ

text_fields
bookmark_border
കോവിഡ്​ പിടിമുറുക്കുന്നു; കുംഭമേളയിൽ നിന്ന്​ പിന്മാറി രണ്ട്​ സന്യാസി സമൂഹങ്ങൾ
cancel

ഡെറാഡൂൺ: കോവിഡ്​ കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന്​ പിന്മാറി രണ്ട്​ സന്യാസി സമൂഹങ്ങൾ. നിരഞ്​ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ്​ അഖാഡയുമാണ്​ കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്​. 13 സന്യാസി സമൂഹങ്ങളാണ്​ മേളയിൽ പ​ങ്കെടുക്കുന്നത്​. ഇരു സന്യാസി സമൂഹവും ഏപ്രിൽ 17ന്​ ശേഷം കുംഭമേളയിൽ പ​ങ്കെടുക്കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​.

കുംഭമേളയിൽ പ​ങ്കെടുത്ത അഖിൽ ഭാരതീയ അഖാഡ പരിഷതിന്‍റെ പ്രസിഡന്‍റ്​ നരേന്ദ്ര ഗിരി കോവിഡ്​ ബാധിച്ച്​ ഋഷികേശ്​ എയിംസിൽ ചികിത്സയിലാണെന്നാണ്​ വിവരം. മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ സന്യാസ സമൂഹങ്ങളുടെ കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം.

കുംഭമേളയിൽ പ​ങ്കെടുത്ത രണ്ടായിരത്തോളും പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെയാണ്​ ​ഇത്രയും പേർക്ക്​ രോഗബാധ കണ്ടെത്തിയത്​. കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kumbh Mela 2021#Covid19
News Summary - Many seers showing Covid-19 symptoms: Two of 13 akhadas opt out of Kumbh Mela
Next Story