'കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് നടത്തും' -തൃണമൂൽ നേതാക്കൾക്ക് ബി.ജെ.പിയുടെ ഭീഷണി
text_fieldsകൊൽക്കത്ത: ബംഗാളിലെ ഭരണകക്ഷിയായ തൃണമൂലിലെ പല നേതാക്കളും നിയമവിരുദ്ധമായി ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്നും അവരെയെല്ലാം എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ്. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ പരാമർശിച്ചാണ് ഘോഷ് ഇങ്ങനെ പറഞ്ഞത്.
'അനധികൃതമായി ടി.എം.സി നേതാക്കൾ സമ്പാദിച്ച പണമെല്ലാം ഇ.ഡി കണ്ടെടുക്കും. ഭാവിയിൽ നേതാക്കളെല്ലാം ജയിലിൽ കഴിയേണ്ടിവരും. ടി.എം.സി സർക്കാരിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു' -കൊൽക്കത്തയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
'ഇത്തരം പ്രസ്താവനകൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ബി.ജെ.പി കേന്ദ്ര ഏജൻസികളായ ഇ.ഡി, സി.ബി.ഐ എന്നിവയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്നു. വർഷങ്ങളായി ബംഗാളിൽ നിരവധി കേസുകൾ ഇ.ഡിയും സി.ബി.ഐയും നോക്കുന്നുണ്ട്. എന്നാൽ ഇന്നുവരെ, ഒന്നും സംഭവിച്ചിട്ടില്ല. പാർട്ടി പ്രവർത്തകരെ ഊർജ്ജസ്വലമാക്കുന്നതിന് ഇത്തരം ചിരിപ്പിക്കുന്ന അഭിപ്രായങ്ങൾ പറയുന്നത് ഘോഷ് അവസാനിപ്പിക്കണം' - മുതിർന്ന ടി.എം.സി എം.പി സൗഗാത റോയ് ഘോഷിനെതിരെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.