ഒരേ കെണിയിൽ പലവട്ടം കുരുങ്ങി സി.ആർ.പി.എഫ്
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢിൽ വീണ്ടും മാവോവാദി ആക്രമണത്തിൽ നിരവധി സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെടുേമ്പാൾ പുറത്തുവരുന്നത് ഇതുവെര നടന്നതിൽനിന്ന് ബന്ധപ്പെട്ടവർ ഒരു പാഠവും ഉൾക്കൊണ്ടില്ല എന്ന യാഥാർഥ്യം. ഒരേ കെണിയിൽ പലവട്ടം വീണ ദുരനുഭവമാണ് ഛത്തിസ്ഗഢിൽ സി.ആർ.പി.എഫിന് ഉണ്ടാവുന്നത്.
സി.ആർ.പി.എഫ് ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എന്നാൽ, ഇതുവരെ നടന്ന ആക്രമണങ്ങൾ മുൻനിർത്തിയുള്ള മുന്നൊരുക്കങ്ങളൊന്നും സി.ആർ.പി.എഫിൽ നടക്കാത്തതിെൻറ ബാക്കിയാണ് ഇപ്പോഴത്തെ സംഭവം. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാഭീഷണിയാണ് മാവോവാദികളെന്ന് ഭരണകൂടം പറയുേമ്പാൾതന്നെ, അവർ ഉയർത്തുന്ന ചൂഷണത്തിെൻറയും മനുഷ്യാവകാശങ്ങളുടെയും പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു. അവരെ നേരിടുന്നതിലുള്ള മുന്നൊരുക്കങ്ങളിലുമില്ല സൂക്ഷ്മത.
വേണ്ടത്ര പരിശീലനമോ സന്നാഹങ്ങളോ തയാറെടുപ്പോ ഇല്ലാത്ത സി.ആർ.പി.എഫ് ജവാന്മാർ മാവോവാദികൾ സമർഥമായി, ഒരേ രീതിയിൽ ഒരുക്കുന്ന കെണിയിലാണ് െചന്നുപെടുന്നത്. സുക്മ, ദന്തേവാഡ മേഖലയിൽ ഇതുവരെ നടന്ന ആക്രമണങ്ങളെല്ലാം ഏതാണ്ട് ഒരേ രീതിയിലാണ്. ജനപിന്തുണ തീരെയില്ലാത്തതും തിരിച്ചടികൾ ആവർത്തിക്കപ്പെടാൻ കാരണമാകുന്നു.
ഏഴു ലക്ഷം വരുന്നതാണ് സി.ആർ.പി.എഫ് ജവാന്മാരുടെ അംഗബലം. പ്രശ്നബാധിതമായ ത്രിപുരയിലും ജമ്മു-കശ്മീരിലും സി.ആർ.പി.എഫിന് ഛത്തിസ്ഗഢിൽ ഉണ്ടായ ആൾനാശം സംഭവിച്ചിട്ടില്ല. ജമ്മു-കശ്മീരിൽ അമിതാധികാരപ്രയോഗമാണ് സി.ആർ.പി.എഫ് നടത്തുന്നതെങ്കിൽ, ഛത്തിസ്ഗഢിൽ തന്ത്രപരമായ നീക്കങ്ങളിൽ അവർ പരാജയപ്പെടുന്നതാണ് ചിത്രം.
പുതിയ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്രത്തിെൻറ മാവോവാദിവേട്ട ശക്തിപ്പെടുമെന്നാണ് സൂചന. ആളില്ലാ വിമാനങ്ങൾ, വ്യോമസേന എന്നിവ ഉപയോഗപ്പെടുത്തി മാവോവാദി ശക്തി ഒതുക്കണമെന്ന താൽപര്യം സംസ്ഥാനതലത്തിൽ നേരേത്ത ഉയർന്നിരുന്നു. എന്നാൽ, സ്വന്തം ജനതക്കെതിരെ സൈന്യത്തെ ഉപയോഗിക്കില്ലെന്ന പൊതുനിലപാടാണ് സർക്കാറിനുള്ളത്. പുതിയ സാഹചര്യത്തിൽ മനോഭാവം മാറ്റിയെന്നു വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.