മാവോവാദികളോടുള്ള നയം പുനഃപരിശോധിക്കും –രാജ്നാഥ്
text_fieldsറായ്പുർ: മാവോവാദികളെ നേരിടുന്നതിൽ സർക്കാർ നയം പുനഃപരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദി വെടിവെപ്പിൽ 25 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. തീവ്രവാദത്തെ നേരിടാനുള്ള വഴികൾ ആലോചിക്കാൻ മാവോവാദി ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളുടെ യോഗം മേയ് എട്ടിന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
നയങ്ങൾ വിലയിരുത്തും. വേണമെങ്കിൽ മാറ്റുകയും ചെയ്യും. മനസ്സാക്ഷിയെ നടുക്കുന്ന ഇൗ ആക്രമണം ഭീരുത്വത്തിെൻറ തെളിവാണെന്നും തങ്ങൾ ഇതൊരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കുന്നുവെന്നും രാജ്നാഥ് പറഞ്ഞു.
മാവോവാദി സംഘങ്ങൾ സംസ്ഥാനങ്ങളുടെ വികസനത്തെ തളർത്തിയതായും അവർ ആദിവാസികളെ ഇരകളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധീരജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല. ബക്സർ മേഖലയിലെ റോഡ് വികസനത്തിൽ മാവോവാദികൾ അസ്വസ്ഥരാണ്.ആക്രമണം ഇൻറലിജൻസ് പരാജയത്തെയാണോ സൂചിപ്പിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത് പഴിചാരലിനുള്ള സമയമല്ലെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
മാവോവാദികൾക്കെതിരെ കൂടുതൽ കരുത്തോടെ പ്രതികരിക്കുമെന്ന് ആഭ്യന്തരമന്ത്രിയോടൊപ്പം വാർത്തസമ്മേളനത്തിൽ പെങ്കടുത്ത ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് വ്യക്തമാക്കി. വരുംദിവസങ്ങളിൽ മാവോവാദി ഒാപറേഷനുകൾ കൂടുതൽ ശക്തമായി നടത്തും.
സുക്മയിൽ മാവോവാദികൾക്കുനേരെ നടന്ന ഏറ്റുമുട്ടലാണ് രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തിനെതിരെ നടന്ന വലിയ പോരാട്ടമെന്നാണ് താൻ കരുതുന്നത്. എന്നാൽ, മേഖലയിൽ നിർമാണപ്രവർത്തനവും സേനസാന്നിധ്യവും ശക്തിപ്പെടുത്താനാണ് തങ്ങളുടെ തീരുമാനമെന്നും രമൺ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.