രൂപേഷിനെതിരായ യു.എ.പി.എ പിന്‍വലിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍
text_fieldsന്യൂഡല്‍ഹി: മാവോവാദി രൂപേഷിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസുകള്‍ കോടതികള്‍ റദ്ദാക്കുന്നുവെന്ന ആവലാതിയുമായി കേരള സര്‍ക്കാര്‍ പുതിയ അപേക്ഷയുമായി സുപ്രീംകോടതിയില്‍. മാവോവാദി ലഘുലേഖ വിതരണം ചെയ്തതിന് യു.എ.പി.എ ചുമത്തിയത് റദ്ദാക്കിയ കേരള ഹൈകോടതി വിധി റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യം.
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് വിവിധ കോടതികളില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മക്ഡൊണാള്‍ഡ്, കെ.എഫ്.സി വില്പന കേന്ദ്രങ്ങള്‍ ആക്രമിച്ച സംഭവത്തിൽ യു.എ.പി.എ ചുമത്തിയത് പാലക്കാട് കോടതി റദ്ദാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാറിെൻറ അപേക്ഷ. കേരളത്തില്‍ യു.എ.പി.എ പ്രകാരം മാവോവാദികള്‍ക്കെതിരെ വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന് പരിധികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയ ഹൈകോടതി നടപടിക്കെതിരെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയത്. ഇൗ വിഷയത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കുന്നതുവരെ വിചാരണ കോടതികള്‍ വിധി കൽപിക്കുന്നത് സുപ്രീംകോടതി വിലക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.